fighter-jet

മാതൃരാജ്യത്തേയ്ക്ക് അതിക്രമിച്ച് കയറാനെത്തിയ ശത്രുവിമാനത്തെ തുരത്തിയ അഭിനന്ദനെ രാജ്യം അഭിനന്ദനം കൊണ്ട് പുകഴ്ത്തുന്ന സമയമാണിത്. യുദ്ധവിമാനം പറത്തുന്ന വൈമാനികന് വേണ്ട ശാരീരിക യോഗ്യതകളെ കുറിച്ചും, വിമാനം പറത്തുമ്പോൾ ഒരു പൈലറ്റ് നേരിടുന്ന പ്രയാസങ്ങളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്ന ശ്രീകാന്തിന്റെ കുറിപ്പ് വായിക്കാം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉയരങ്ങളിലേക്ക് പോകുന്നവർക്ക്
ഗുരുത്വാകർഷണം വലിയൊരു വെല്ലുവിളിയാണ്.കുത്തനെ പറക്കുന്ന ഒരു വൈമാനികന്റെ രക്തം അവന്റെ കാലുകളിലേക്ക് ഒഴുകാൻ തുടങ്ങും.. തലച്ചോറിൽ രക്തമില്ലാത്ത അവസ്‌ഥ! ഹൃദയത്തിനു രക്തത്തിനെ പമ്പ് ചെയ്യാൻ പറ്റാത്ത നിസ്സഹായാവസ്ഥ.. ബോധം പോകാം.. മരണം വരെ സംഭവിക്കാം..

ചരിഞ്ഞും കുത്തനെയും കരണം മറിഞ്ഞും പറക്കുന്ന ഒരു ഫൈറ്റർ പൈലറ്റ്‌
ഗുരുത്വകർഷണ ബലത്തോട്(G-Force) മല്ലടിച്ചും അഡ്ജസ്റ്റ് ചെയ്‌തും ആണ്‌ തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നത്..

വൈമാനികനാകാൻ വരുന്നവർക്ക് ഇ ഗുരുത്വകർഷണ ബലത്തെ മറികടക്കാൻ സധിക്കുമോ എന്നു ആദ്യമേ വിലയിരുത്തപ്പെടും. ഇതിന്‌ G-Training(Gravitational Training) എന്നാണ്‌ പറയുക.സാധരണ ഒരു മനുഷ്യൻ ഇരിക്കുന്നതും നിൽക്കുന്നതും 1 G യിലാണ്. ഒരു ഫൈറ്റർ വൈമാനികൻ 7 G,8 G വരെയൊക്കെയുള്ള ശെഷി വേണ്ടി വരും..

ഒരാൾക്ക് ഈ ശേഷിയുണ്ടോ എന്നു പരിശോധിക്കാൻ സെൻട്രിഫ്യുജ് എന്ന യന്ത്രമുണ്ട്. അതിൽ ഇട്ട് കറക്കി നൊക്കും. ഇ ടെസ്റ്റിൽ
ചിലർക്ക് ബൊധം പൊകും, ഛർദിയുണ്ടാവും (ഉയരങ്ങളിലേക്ക് പോകുമ്പൊൾ അവസ്‌ഥ ഉണ്ടാകാം. ഉദാഹരണത്തിന് ആകാശ തൊട്ടിലിലൊ,റൈഡുകളിലൊ ഒക്കെ ഉയരങ്ങളിലെക്ക് പോകുമ്പോ)

ഇതിൽ കക്ഷിക്ക് പിടിച്ചു നിൽക്കാൻ സാധിക്കുമെങ്കിൽ ഫൈറ്റർ വൈമാനിക്കാനാവാം..

ആകാശ യുദ്ധത്തിൽ(Dog Fight) ഏർപ്പെട്ട രണ്ടു യുദ്ധ വിമാനങ്ങളിൽ ഒന്നിലെ പൈലറ്റിനു ഗുരുത്വകർഷണത്തെ അഡ്ജസ്റ്റ്‌ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ബോധം പൊകും. ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കുന്നതിനിടെ ബോധം മറഞ്ഞാലുണ്ടാകുന്ന അവസ്‌ഥ പറയണ്ടല്ലോ!

ചുരുക്കത്തിൽ ശത്രു വിമാനത്തോട് പോരാടിയാൽ മാത്രം പോര.. തന്റെ ശരീരം ലൈവ് ആക്കി നിർത്തുക എന്ന വെല്ലുവിളി കൂടി വൈമാനികനുണ്ട്..

കഠിനമായ പരിശീലനം വഴിയും പ്രത്യെക ജാക്കറ്റുകൾ വഴിയും G-Force നോട്‌ അഡ്ജസ്റ്റ്‌ ചെയ്യാനുള്ള ശേഷി
വർധിപ്പിക്കാൻ സാധിക്കും..

അസാമാന്യമായ ശരീരിക ശേഷിയും, നല്ല മനക്കട്ടിയും ഉള്ളവർക്കേ ഫൈറ്റർ പൈലറ്റാകാൻ സാധിക്കു..

ഒരു യുദ്ധ വിമാനത്തെക്കാൾ മൂല്യമുണ്ട്‌ അത് പറത്തുന്നവർക്ക് എന്നു ആരൊ പറഞ്ഞത്‌ ഓർക്കുന്നു..അതിന്റെ കാരണം ഇതൊക്കെയാവാം..