1. കോണ്‍ഗ്രസിനു നേരെ ആഞ്ഞടിച്ച് ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി. മോദിയെ തകര്‍ക്കാനായി പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ മോദി ഭീകരവാദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. മിന്നലാക്രമണത്തിനും വ്യോമാക്രമണത്തിനും തെളിവ് ചോദിച്ചവരാണ് കോണ്‍ഗ്രസുകാര്‍െ എന്നും പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തല്‍ 2. തീവ്രവാദ ഫാക്ടറികള്‍ക്ക് എതിരെ ഒത്തൊരുമിച്ചു നില്‍ക്കേണ്ട സമയത്ത് രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യുക ആണ്. കോണ്‍ഗ്രസും പ്രതിപക്ഷവും സര്‍ജിക്കല്‍ സ്‌ട്രൈക്കിനു തെളിവ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അവര്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു തെളിവ് ആവശ്യപ്പെടുന്നു. ഇത്തരം വാക്കുകള്‍ക്ക് പാകിസ്ഥാന്‍ കൈയടിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ലക്ഷ്യം, മോദിയെ തകര്‍ക്കുക എന്നത് മാത്രം 3. രാജ്യത്തിന്റെ കാവല്‍ക്കാരനെ മോശപ്പെടുത്താന്‍ മത്സരം നടക്കുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അദ്ദേഹത്തിന്റെ ഭരണത്തെയും പാറ്റ്നയിലെ ഗാന്ധി മൈതാനില്‍ നടക്കുന്ന റാലിയില്‍ മോദി പുകഴ്ത്തി. റാലിയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മോദിക്കൊപ്പം വേദി പങ്കിട്ടു. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് നിതീഷ് മോദിക്കൊപ്പം വേദി പങ്കിട്ടത് 4. കോണ്‍ഗ്രസിലെ സൈബര്‍ യുദ്ധം വീണ്ടും രൂക്ഷമാവുന്നു. ഫെയ്സ് ബുക്ക് ഉപയോഗത്തില്‍ കെ.പി.സി.സി അധ്യക്ഷന് ഒളിയമ്പുമായി എത്തിയ വി.ടി. ബല്‍റാമിന് മറുപടിയുമായി വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബല്‍റാം ആരാധകവൃന്ദം വളര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷേ അച്ചടക്ക ലംഘനം പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
5. താന്‍ പറഞ്ഞത്, സോഷ്യല്‍ മീഡിയയുടെ പ്ലാറ്റ്‌ഫോം ഉയോഗിച്ച് അരെയും ഇകഴ്ത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ല എന്ന്. സ്ത്രീത്വത്തെ അപമാനിക്കുവാന്‍ ഒരു തരത്തിലും അനുവദിക്കില്ല. ചെറുപ്പക്കാരെ താന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. നാളെയും അങ്ങനെ തന്നെയാകും തന്റെ സമീപനം. എന്നാല്‍ നാളെ ഇവരുടെ സമീപനം ഇതായിരിക്കുമോ എന്ന് മുല്ലപ്പള്ളിയുടെ ചോദ്യം 6. എഴുത്തുകാരി കെ.ആര്‍.മീരക്കെതിരെ ബല്‍റാം സോഷ്യല്‍ മീഡിയ വഴിനടത്തിയ ചില പരാമര്‍ശങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ തള്ളി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ ഫേസ്ബുക്കിലെ പോസ്റ്റും കമന്റും എല്ലാം സ്വന്തം ഇഷ്ടപ്രകാരം സൗകര്യമുള്ള സമയത്ത് ചെയ്യും എന്നായിരുന്നു മുല്ലപ്പള്ളിക്ക് ബല്‍റാം നല്‍കിയ മറുപടി 7. താപനിലയുടെ തോത് വര്‍ധിച്ച് സംസ്ഥാനത്ത് അടുത്ത ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലബാര്‍ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും. 8. കോഴിക്കോട് ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍. കേരളത്തില്‍ ആകമാനം ശരാശരി മൂന്ന് ഡിഗ്രിക്ക് മുകളില്‍ ഇതുവരെ താപനിലയില്‍ വര്‍ധനവുണ്ടായെന്ന് കേന്ദ്രനിലയം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. ബുധനാഴ്ചയോടെ താപനില ആറ് ഡിഗ്രി വരെ കൂടാം. ഈ നിലയില്‍ പോയാല്‍ പന്ത്രണ്ടാം തിയതിയാവുമ്പോള്‍ താപനില 10 ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ ഗ്രാഫുകള്‍ പറയുന്നത്. ഈ വര്‍ദ്ധനവ് സൂര്യാഘാതത്തിനും മുകളില്‍ ഉഷ്ണതരംഗമെന്ന് അവസ്ഥയാണ്. 9. ശബരിമല സമരത്തിന്റെ കേന്ദ്രസ്ഥാനമായ പത്തനംതിട്ടയില്‍ ഇക്കുറി താമര വിരിയും എന്ന കണക്കു കൂട്ടലില്‍ ബി.ജെ.പി. തിരുവനന്തപുരം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ജയ സാദ്ധ്യത ഏറെയുള്ള മണ്ഡലം പത്തനംതിട്ട എന്ന വിലയിരുത്തലില്‍ കെ. സരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരു വിഭാഗം മുന്‍കൈ എടുക്കുന്നതായി വിവരം. കെ. സരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി. രമേശ് എന്നിവരുടെ പേരുകളും ഇവിടെ ഉയരുന്നുണ്ട്. 10. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ സ്വീകാര്യത സുരേന്ദ്രന് ആണ് എന്നത് പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാദ്ധ്യത. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള സമര പാതയില്‍ എന്‍.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകളുമായും, പന്തളം കൊട്ടാരവുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ കെ.സരേന്ദ്രനായിരുന്നു. 11. ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന് എതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ ഉള്ള ബി.സി.സി.ഐയുടെ ആലോചനയ്ക്ക് തിരിച്ചടി. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു രാജ്യത്തെയും വിലക്കാന്‍ ആവില്ല എന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരിപ്പിക്കരുത് എന്ന് ഐ.സി.സിയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടത് കത്തിലൂടെ. പാകിസ്ഥാന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു കത്ത്. ബി.സി.സി.ഐ ആവശ്യം ഉന്നയിച്ചത് പാകിസ്ഥാനില്‍ നിന്ന് തുടര്‍ന്നും ഭീകരാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍. 12. അതേസമയം, ഇന്ത്യയുടെ ആവശ്യം ഐ.സി.സി തള്ളിയത് ഇത്തരത്തില്‍ ഉള്ള രാഷ്ട്രീയ മാനമുള്ള സുപ്രധാന തീരുമാനങ്ങള്‍ തങ്ങള്‍ക്ക് എടുക്കാന്‍ കഴിയില്ല എന്ന നിരീക്ഷണത്തോടെ. ഐ.സി.സി ക്രിക്കറ്റിന്റെ കാര്യങ്ങള്‍ മാത്രം നോക്കാനുള്ള സംഘടനയ്ക്ക്, ഇതുപോലയുള്ള രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ആവില്ല എന്ന് പ്രസിഡന്റ് ശശാങ്ക് മനോഹര്‍. ഇന്ത്യയുടെ കത്തിനെക്കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.
|