ജയ്‌പൂർ: സർക്കാർ ഹോസ്റ്റലിൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ അൻവാർ ജില്ലയിലെ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റൽ വാർഡനും ഭർത്താവും അവരുടെ സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് രണ്ട് പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നത്.
വാർഡന്റെ വീട്ടിലെത്തിച്ച പെൺകുട്ടികളെ ഇവർ ഭർത്താവിന് കൈമാറുകയായിരുന്നു. പെൺകുട്ടികളെ വാർഡന്റെ ഭർത്താവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചതായി പെൺകുട്ടികൾ പറയുന്നു. 12ാം ക്ലാസ് വിദ്യാർത്ഥികളാണ് പീഡനത്തിന് ഇരയായത്. ഹോസ്റ്റലിൽ തിരിച്ചെത്തിയ വിദ്യാർത്ഥിനികൾ സ്‌കൂൾ പ്രിൻസിപ്പളിനാണ് പരാതി നൽകി.
പ്രിൻസിപ്പൾ പരാതി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.