congress-meeting

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കോഴിക്കോട് സന്ദർശനവുമായി ബന്ധപ്പെട്ട് പാർട്ടി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കോൺഗ്രസ് നേതാക്കളുടെ സംയുക്ത യോഗം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നാളെ രാവിലെ 10ന് കോഴിക്കോട് ഡി.സി.സി ഓഫീസിൽ ചേരുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
കെ.പി.സി.സി മെമ്പർമാർ, ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മുൻ ഭാരവാഹികൾ, പോഷക സംഘടനയുടെ ജില്ലാ ഭാരവാഹികൾ, സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗമാണിത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ നേതൃയോഗത്തിൽ പങ്കെടുക്കും. മാർച്ച് 12 ന് കോഴിക്കോട് കടപ്പുറത്ത് കെ.പി.സി.സി സംഘടിപ്പിക്കുന്ന റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.