ന്യൂഡൽഹി: പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്കാനിംഗ് റിപ്പോർട്ട്. വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയപ്പോഴോ പാകിസ്ഥാനികളിൽ നിന്നേറ്റമർദ്ദനതക്തിൽ നിന്നേറ്റ് പരിക്കോ ആവാം ഇതെന്നാണ് കരുതുന്നത്.
പാകിസ്ഥാന്റെ കസ്റ്റഡിയിൽ വച്ച് തനിക്ക് ശാരീരിക പീഡനങ്ങളൊന്നും ഏൽക്കേണ്ടിവന്നില്ലെന്ന് അഭിനന്ദൻ പറഞ്ഞിരുന്നു. എന്നാൽ അവർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. സൈനിക നടപടിക്രമങ്ങൾ പ്രകാരം അഭിനന്ദനോട് പാകിസ്ഥാനിൽ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.പാകിസ്താന്റെ കസ്റ്റഡിയിലായിരിക്കെ അവർഎന്തൊക്കെ ചോദിച്ചൂവെന്നും എന്തെല്ലാം വെളിപ്പെടുത്തേണ്ടി വന്നുവെന്നും അടക്കമുള്ളവയാവും അധികൃതർ ചോദിക്കുക.
ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഇല്ല