തിരുവനന്തപുരം: കേരളത്തിലെ ഇവന്റ് ആൻഡ് എന്റർടെയ്‌ൻമെന്റ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ പുതിയ സംഘടനയായ 'സീം കേരള" (കോൺഫെഡറേഷൻ ഒഫ് ഇവന്റ് ആൻഡ് എന്റർടെയ്‌ൻമെന്റ് മാനേജ്‌മെന്റ്) പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം സൂര്യ കൃഷ്‌ണമൂർത്തി നിർവഹിച്ചു.
ചലച്ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, സീം പ്രസിഡന്റ് അൻവർ പള്ളിക്കൽ, എ.ടി.ഇ ഗ്രൂപ്പ് ചെയർമാൻ ഇ.എം. നജീബ്, ചാർട്ടേഡ് അക്കൗണ്ടന്റ് എം.ബി. സനിൽകുമാർ, കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ശാസ്‌തമംഗലം മോഹൻ, ഓഡിറ്റോറിയം ആൻഡ് കൺവെൻഷൻ സെന്റർ സംസ്ഥാന സെക്രട്ടറി ആനന്ദ്, ഡാൻസ് അസോസിയേഷൻ രക്ഷാധികാരി ദിലീപ് ഖാൻ, ഹയർ ഗുഡ്‌സ് ഓണേഴ്‌സ് സംസ്ഥാന സെക്രട്ടറി സലിം മൂർക്കിൻമൂട്, സൗണ്ട് ആൻഡ് ലൈറ്ര് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയകുമാർ, ടോൾമാൻ അസോസിയേഷൻ സംസ്ഥാന ഡയറക്‌ടർ ടൈഗ്രിസ് ആന്റണി, സീം സെക്രട്ടറി അബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
മാട്രിക്‌സ് ഇവന്റ്‌സിന്റെ അൻവർ പള്ളിക്കലാണ് സീം കേരള പ്രസിഡന്റ്. സെക്രട്ടറി അബിൻ മുഹമ്മദ് (ഷാദി മുബാറക് ഇവന്റ്‌സ്). വൈസ് പ്രസിഡന്റ് എ.എം. നൗഫൽ (എ.എം.എൻ ഇവന്റ്‌സ്), ജോയിന്റ് സെക്രട്ടറിമാരായ ഗോപകുമാർ (ലോജിക് ഇവന്റ്‌സ്), എസ്. സയിറ (മീഡിയ ഫോക്‌സ് ഇവന്റ്‌സ്), അനീസ് റഹ്‌മാൻ (ഗ്രീൻ ഹോപ്പർ ഇവന്റ്‌സ്), ട്രഷറർ കിഷോർ ജി. ദാസ് (ഈവ് എക്‌സ്‌പീരിയൻസ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.