yannis-bahrakis-dies-

ആതൻസ്: വിഖ്യാത ഫോട്ടോഗ്രാഫറും പുലിറ്റ്സർ പുരസ്കാര ജേതാവുമായ യാനിസ് ബെറാകിസ് (58) അന്തരിച്ചു. ദീർഘനാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. റോയിട്ടേഴ്സിന്റെ മികച്ച ഫോട്ടോഗ്രാഫർ മാരിലൊരാളായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാൻ, ചെച്ന്യ സംഘർഷം, കാശ്മീർ ഭൂകമ്പം, 2011ലെ ഈജിപ്ഷ്യൻ കലാപം തുടങ്ങി ലോകം ഒരിക്കലും മറക്കാത്ത സംഭവങ്ങൾ യാനിസ് തന്റെ കാമറയിൽ പകർത്തിയിട്ടുണ്ട്. സിയെറ ലയോൺ കലാപത്തിനിടെ പകർത്തിയ അഭയാർത്ഥി പ്രശ്നങ്ങളുടെ ചിത്രത്തിനാണ് അദ്ദേഹത്തിന് പുലിസ്റ്റർ പുരസ്കാരം ലഭിച്ചത്. 1960ൽ ഏതൻസിലായിരുന്നു ജനനം.