india-pak-
നിനാദ് മൻദവംഗെയുടെ യൂണിഫോം ഏറ്റുവാങ്ങുന്ന ഭാര്യ വിജദ മൻദവംഗെ

ന്യൂഡൽഹി ∙ ഇന്ത്യ– പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രകോപനപരമായി പോസ്റ്റുകൾ ഇടുന്നവർക്കും ചർച്ചകൾ നടത്തുന്നവർക്കുമെതിരെ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ. കാശ്മീരിലെ ബദ്ഗാമിൽ സൈനികരുമായി പോയ വ്യോമസേനയുടെ എം.ഐ 17 വി 5 സേനാ ഹെലികോപ്റ്റർ തകർന്നു വീണു മരിച്ച സ്ക്വാഡ്രൻ ലീഡർ നിനാദ് മൻദവംഗെയുടെ ഭാര്യയും വ്യോമസേന വിംഗ് കമാൻഡറുമായ വിജദ മൻദവംഗെയുടെ വാക്കുകളാണു ചർച്ചയാകുന്നത്.


‘നിങ്ങൾ മുദ്രാവാക്യങ്ങൾ നിർത്തി രാജ്യത്തിനായി എന്തെങ്കിലും ചെയ്യൂ. ഒന്നുകിൽ നിങ്ങൾ സൈന്യത്തിൽ ചേരൂ. അല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങളെ ചേർക്കു. അതും സാധിക്കില്ലെങ്കിൽ രാജ്യത്തിന് പ്രയോജനകരമായ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കൂ. നിങ്ങൾക്ക് ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാം,​ റോഡുകൾ മാലിന്യത്തിൽ നിന്ന് രക്ഷിക്കാം,​ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കാതിരിക്കാം,​ പെൺകുട്ടികളെ ഉപദ്രവിക്കാതിരിക്കാം - വിജദ മൻദവംഗെ പറഞ്ഞു.

നിനാദ് മൻദവംഗെയെ കൂടാതെ അപകടത്തിൽ മറ്റ് അ‍‍ഞ്ച് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച നിനാദയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ ഇന്ത്യ–പാക്ക് സംഘർഷങ്ങളെക്കുറിച്ച് പോരടിക്കുന്നവരെയും യുദ്ധപ്രഖ്യാപനം നടത്തുന്നവർക്കെതിരെയും വിജദ രംഗത്ത് വന്നത്.

‘യുദ്ധം നമുക്ക് ആവശ്യമില്ല. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് ബോദ്ധ്യമില്ലാതെയാണു സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നത്. ഇനിയും നിനാദ്മാരെ നഷ്ടപ്പെടേണ്ട ആവശ്യം നമുക്കില്ല. അതുകൊണ്ടു സൈബർ പോരാളികൾ ഇത് അവസാനിപ്പിക്കണം. യുദ്ധം ചെയ്യേണ്ടവർ മുൻനിരയിലേക്ക് കടന്നു വരൂ.’– വിജദ പറഞ്ഞു.

രമൃത്യു വരിച്ച നിനാദിന്റെ സംസ്കാരം പൂർണ സൈനിക ബഹുമതികളോടെ വെള്ളിയാഴ്ച നാസിക്കിൽ നടന്നു. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേരാണു ചടങ്ങിൽ പങ്കെടുത്തത്. നാസിക്കിലെ സൈനിക സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം മെക്കാനിക്കൽ എൻജിനീയറങ്ങിൽ ബിരുദം നേടിയ വിജദ 2009–ലാണ് വ്യോമസേനയിൽ ചേർന്നത്. വീ