അമേരിക്ക വധിച്ച താലിബാൻ ഭീകരൻ ഒസാമ ബിൻ ലാദന്റെ ഉറ്റ കൂട്ടാളിയായിരുന്നു ഇപ്പോൾ 50 വയസുള്ള മസൂദ് അസർ
1979 -89 കാലത്ത് ഹർക്കത്തുൾ അൻസാർ ഭീകര ഗ്രൂപ്പിന്റെ മോട്ടിവേഷണൽ വകുപ്പിന്റെ മേധാവിയായി
1990കളിൽ ഹർക്കത്തുൾ അൻസാർ ജനറൽ സെക്രട്ടറിയായി നിരവധി രാജ്യങ്ങൾ സർശിച്ച് ഭീകരരെ റിക്രൂട്ട് ചെയ്‌തു. ഫണ്ട് സമാഹരിച്ചു.
1993ൽ ബ്രിട്ടനിൽ എത്തി. പള്ളികളിൽ ജിഹാദിന്റെ സന്ദേശം. ഭീകരർക്ക് ധനസഹായത്തിന് വലിയ ബന്ധങ്ങൾ സൃഷ്‌ടിച്ചു
1993ൽ ബംഗ്ലാദേശിൽ. ഇന്ത്യയിലേക്ക് ഭീകര നുഴഞ്ഞുകയറ്റത്തിന് പദ്ധതിയിട്ടു.
ഇന്ത്യയിലെ വിദ്ധ്വംസക പ്രവർത്തനങ്ങൾക്ക് 1994ൽ അറസ്റ്റിലായി
അന്ന് ഹർക്കത്തുൾ മുജാഹിദ്ദീൻ ഗ്രൂപ്പിൽ
ശിഷ്യനായ ബ്രിട്ടീഷ് ഭീകരൻ ഒമർ ഷെയ്‌ക്ക് നാല് പാശ്ചാത്യ ടൂറിസ്റ്റുകളെ ബന്ദികളാക്കി അസറിന്റെ മോചനത്തിന് വിലപേശി.
സുരക്ഷാ ഏജൻസികൾ ബന്ദികളെ മോചിപ്പിച്ച് ഷെയ്‌ക്കിന് അറസ്റ്റ് ചെയ്‌തു
1995ൽ ഹർക്കത്തുൾ വീണ്ടും അഞ്ച് വിദേശികളെ റാഞ്ചി മസൂദിനായി വിലപേശി. ബന്ദികളെ കൊലപ്പെടുത്തി.
1999 ഡിസംബർ 31ന് ഖാണ്ഡഹാർ വിമാനറാഞ്ചലിനെ തുടർന്ന് മസൂദിനെയും രണ്ട് കൂട്ടാളികളെയും ഇന്ത്യ മോചിപ്പിച്ചു.
അന്ന് രാത്രി ബിൻ ലാദൻ മസൂദിനായി പാർട്ടി നൽകി
ജയ്‌ഷെ മുഹമ്മദ് ഭീകരഗ്രൂപ്പ് രൂപീകരിച്ചു.
2000 ൽ ശ്രീനഗർ കന്റോൺമെന്റിൽ ജയ്ഷെയുടെ ആദ്യ ചാവേറാക്രമണം
മസൂദിന്റെ ആദ്യ റിക്രൂട്ടുകളിൽ ഒരാളായ അസീഫ് സാദിക്ക് എന്ന 24കാരനാണ് ചാവേറായത്.
2001ഡിസംബർ 13ന് ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചു. ഒൻപത് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു.
2016 ജനുവരി 2 പത്താൻ കോട്ട് വ്യോമത്താവളം ആക്രമിച്ചു. ഏഴ് ഭടന്മാർ കൊല്ലപ്പെട്ടു.
2016സെപ്‌റ്റംബർ 18 ഉറി സൈനികാസ്ഥാനം ആക്രമിച്ചു. 17 സൈനികർ മരിച്ചു