വർക്കല:സ്വകാര്യ ബസ്സ് കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ അറുപതുകാരൻ മരിച്ചു.കല്ലമ്പലം പറകുന്ന് വിളയിൽവീട്ടിൽ ശശി ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറോടെ മൈതാനം റൗണ്ട് എബൗട്ടിലാണ് അപകടം .റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ സ്റ്റാർട്ടാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്റ്റാർട്ടാക്കുന്നതിനിടെ കാൽ മടങ്ങിപ്പോയ ഇയാൾ വലതുവശത്തേക്ക് ചാഞ്ഞു. റൗണ്ട് എബൗട്ടിലൂടെ വന്ന സ്വകാര്യ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു അപ്പോൾ. . തലയിലൂടെ ബസ്സിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി.തലയോട്ടി തകർന്ന ഇദ്ദേഹത്തെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .മൃതശരീരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ