karthi-

എന്നെങ്കിലുമൊരിക്കൽ ഇതുപോലൊരു ചിത്രം ചെയ്യാൻ കഴിയുമെന്ന് ആഗ്രഹിക്കുന്നതായി തമിഴിലെ യുവതാരം കാർത്തി. കേരളത്തിലെ തിയേറ്ററുകളിൽ ഇപ്പോൾ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തെക്കുറിച്ചാണ് കാർത്തി തുറന്നു പറഞ്ഞത്.

കേരളത്തിനകത്തും പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് കണ്ട ശേഷം പോസ്റ്റ് ചെയ്ത ട്വീറ്റാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്.

' കുമ്പളങ്ങി നൈറ്റ്സ് മനോഹരമായ ചിത്രമാണ് . തടസമില്ലാതെ ഒഴുകുന്ന ചിത്രം ഒരേസമയം ഭാവാത്മകവും തമാശയും നിറഞ്ഞതുമാണ്. ഇതുപോലൊരു ചിത്രം എന്നെങ്കിലും ചെയ്യാൻ കഴിയുമെന്ന് ആഗ്രഹിക്കുന്നു', കാർത്തി കുറിച്ചു.

നവാ​ഗതനായ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, ഫഹദ് ഫാസിൽ,​ അന്നബെൻ,​ ഗ്രേസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീഷ് പോത്തൻ,​ ശ്യാം പുഷ്‌കരൻ, നസ്രിയ നസീം എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

#KumbalangiNights is so beautiful. The movie just flows so seamlessly. Soulful and funny at the sametime. Wish I could make a film like this someday.

— Actor Karthi (@Karthi_Offl) March 2, 2019