ആലപ്പുഴ: കെ.പി.സി.സി ഇലക്ഷൻ സമിതി ഇന്നു കൂടാനിരിക്കെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയും കെ.സിയുടെ ആലപ്പുഴയിലെ വസതിയിൽ ഇന്നലെ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
എറണാകുളത്ത് മാണിഗ്രൂപ്പുമായുള്ള ചർച്ചയ്ക്കു ശേഷം തിരിവനന്തപുരത്തേക്കു പോകുന്നതിനിടെ വൈകിട്ട് മൂന്നു മണിയോടെയാണ് മുല്ലപ്പള്ളി കെ.സിയുടെ വീട്ടിലെത്തിയത്. ഇന്നലെ കെ.സി ഡെൽഹിക്കു പോകുകയായിരുന്നതിനാൽ ഇന്ന് നടക്കുന്ന ഇലക്ഷൻ സമിതി യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ല. എന്നാൽ യാതൊരു രാഷ്ട്രീയവുമില്ലാത്ത കൂടിക്കാഴ്ചയായിരുന്നെന്ന് കെ.സി. വേണുഗോപാലിന്റെ ഓഫീസ് അറിയിച്ചു.