ഇൻഡോർ: പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ജയ്ഷെ ഭീകരതാവളം ആക്രമിച്ചതിന്റെ തെളിവുകൾ കേന്ദ്രം പുറത്തുവിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് ആവശ്യപ്പെട്ടു. വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മോചനത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ വ്യോമസേന ആക്രമിച്ചതിനെ ഞാൻ ചോദ്യം ചെയ്യുകയല്ല. പക്ഷേ സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംഭവത്തിന്റെ ചിത്രങ്ങൾ എടുക്കാനാകും. അതുകൊണ്ടു തെളിവുകൾ നൽകണം. ഒസാമ ബിൻലാദനെ വധിച്ചശേഷം യു.എസ് ലോകത്തിനു മുന്നിൽ തെളിവുകൾ നൽകിയിരുന്നു- ദിഗ്‍വിജയ് സിംഗ് ആവശ്യപ്പെട്ടു.