ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ് പഴഞ്ചൊല്ല്. ചങ്ങാതി നന്നെങ്കിൽ കൈ പോലും വേണ്ടെന്ന് പറയുകയാണ് ഈ കൂട്ടുകാർ. കല്യാണത്തിന് സദ്യ കഴിക്കുന്ന രണ്ട് കൂട്ടുകാരാണ് സോഷ്യൽ മീഡിയ ഇന്ന് ചർച്ച ചെയ്യുന്നത്. സുഹൃത്തുക്കളായാൽ ഇങ്ങനെ വേണമെന്ന് കാണിച്ച് തരുകയാണ് ഈ യുവാക്കൾ. സദ്യ നടക്കുന്നതിനിടെ കൈയ്യൊടിഞ്ഞിരിക്കുന്ന സുഹൃത്തിന് ചോറ് വാരിക്കൊടുകയാണ് തൊട്ടടുത്തിരുന്ന മറ്റൊരു സുഹൃത്ത്.
സുഹൃത്തുക്കൾക്കൊപ്പം വിവാഹത്തിനെത്തിയതാണ് ഇവർ. വിവാഹത്തിന് ശേഷം സദ്യ കഴിക്കാൻ ഇരുന്നപ്പോഴാണ് കൈയൊടിഞ്ഞത് കാരണം സ്പൂണു കൊണ്ട് കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്ന സുഹൃത്തിനെ ശ്രദ്ധിച്ചത്. പിന്നെ ഒന്നും നോക്കിയില്ല. സുഹൃത്തിന്റെ കയ്യിൽനിന്ന് സ്പൂൺ വലിച്ചെടുത്ത് അവൻ കൈകൊണ്ട് ചോറ് വാരി നൽകുകയായിരുന്നു
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ അമ്പതിനായിരത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. സുഹൃത്തുക്കളായാൽ ഇങ്ങനെ വേണമെന്നാണ് സോഷ്യൽ മീഡിയ ഒന്നടക്കം പറയുന്നത്.