ഒമാനിൽ അദ്ധ്യാപക ഒഴിവ് ഒഡെപെക് അപേക്ഷ ക്ഷണിച്ചു
സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (ഫിസിക്സ്) നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒ.ഡി.ഇ.പി.സി. വഴി അപേക്ഷിക്കാം. യോഗ്യത : ഫിസിക്സിൽ പോസ്റ്റ് ഗ്രാജുവേഷനും ബി.എഡും. 3 വർഷത്തെ തൊഴിൽ പരിചയം. ശമ്പളം: 300 ഒമാൻ റിയാൽ. പ്രായപരിധി: 50ൽ താഴെ. കോൺട്രാക്ട് :
രണ്ട് വർഷം. പ്രോബേ,ൻ : 3 മാസം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം teachers.odepc@gmail.com എന്ന ഇ മെയിലിൽ മാർച്ച് പത്തിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45
ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ്
ലുലു ഗ്രൂപ്പ് നടത്തുന്ന ഏറ്റവും പുതിയ ഫ്രീ സ്റ്റാഫ് റിക്രൂട്ട്മെന്റ് ഈ മാസത്തിൽ തൃശൂരിൽ വെച്ചു നടക്കുന്നു. ബുച്ചർ, ബേക്കർ, ഫിഷ് ക്ളീനർ, കുക്ക്, സാലഡ് &സാൻഡ്വിച്ച് മേക്കർ, ജ്യൂസ് മേക്കർ എന്നിങ്ങനെയാണ് ഒഴിവ്. പുരുഷന്മാർക്കാണ് അവസരം. പ്രായപരിധി : 30. ഇന്റർവ്യൂ: മാർച്ച് 6ന് തൃശൂർ നാട്ടികയിൽ വച്ച്. Kindly bring detailed biodata,color passport copy,passport size photo with original educational certificates & experience certificate. കമ്പനി വെബ്സൈറ്റ്: www.lulugroupinternational.com/. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അൽമുല്ല ഗ്രൂപ്പ്
കുവൈറ്റിലെ അൽമുല്ല ഗ്രൂപ്പിൽ മാനേജർ , റൈറ്റർ അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: /www.almullagroup.com .
റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഖത്തർ നാഷണൽ ബാങ്ക്
ഖത്തർ നാഷണൽ ബാങ്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. എച്ച്ആർഎംഎസ് & എംഐഎസ് ഓഫീസർ , സൂപ്പർവൈസർ ബാക്ക് അപ് സൈറ്റ്, റീജണൽ ക്ളൈന്റ് സർവീസ്, ക്ളൈന്റ് സർവീസ് മാനേജർ, റിലേഷൻ ഷിപ് മാനേജർ, കോപ്പി റൈറ്റർ, കംപ്ളയൻസ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: /www.qnb.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അൽഖാസ്ന
ദുബായിലെ അൽഖാസ്ന ഇൻഷ്വറൻസ് കമ്പനിയിൽ നിരവധി ഒഴിവുകൾ. സെയിൽസ് ഓഫീസർ, പ്രി ഓതറൈസേഷൻ ഓഫീസർ, അണ്ടർറൈറ്റിംഗ് അസിസ്റ്റന്റ് ഓഫീസർ, സൂപ്പർവൈസർ, അസിസ്റ്റന്റ് മാനേജർ , എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ്: https://www.alkhazna.com.റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
യു.എ.ഇ ആപ്പിൾ
യു.എ.ഇ ആപ്പിൾ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, ക്രിയേറ്റീവ്, മാർക്കറ്റ് ലീഡർ, സ്പെഷ്യലിസ്റ്റ് , ജീനിയസ്, എക്സ്പേർട്ട്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, സ്റ്റോർ ലീഡർ, മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.apple.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഖത്തർ എയർവേസ്
ഖത്തർ എയർവേസ് ദോഹയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റ്, കാർഗോ നെറ്റ്വർക്ക്, ക്യാബിൻ ക്രൂ, പ്രോഡക്ഷൻ ഓവർസൈറ്റ് സൂപ്പർവൈസർ, കസ്റ്റമർ സർവീസ് ഏജന്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: qatarairways.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് റിക്രൂട്ട്മെന്റ് വിവരങ്ങളറിയാൻ qatarjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ ഡ്യൂട്ടിഫ്രീ
ഖത്തർ ഡ്യൂട്ടി ഫ്രീ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബ്രാൻഡ് മാനേജർ, സെയിൽസ് അസിസ്റ്റന്റ്, റീട്ടയിൽ ഓപ്പറേഷൻ മാനേജർ , കാറ്റഗറി മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്:qatardutyfree.com .അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് റിക്രൂട്ട്മെന്റ് വിവരങ്ങളറിയാൻ qatarjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽ ഷയാ ഗ്രൂപ്പ്
കുവൈറ്റിലെ അൽ ഷയാ ഗ്രൂപ്പ് (റീട്ടെയിൽ കമ്പനി) വിവിധ തസ്തികളിൽ ഒഴിവ്.ട്രെയിനിംഗ് ഓഫീസർ, അസിസ്റ്റന്റ് സ്റ്രോർ മാനേജർ, ഏരിയ മാനേജർ, ഡെപ്യൂട്ടി സ്റ്റോർ മാനേജർ, സ്റ്റോർ മാനേജർ, സീനിയർ സെയിൽസ് അശസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.alshaya.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ജസീറ എയർവേസ്
കുവൈറ്റിലെ ജസീറ എയർവേസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ് ഓഫീസേർസ്, ഗ്രാഫിക് ഡിസൈനർ, ഫ്ളൈറ്റ് ഡിസ്പാച്ചർ, കൊമേഴ്സ്യൽ സിസ്റ്റംസ് സ്പെഷ്യലിസ്റ്റ്, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ, നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, സോഫ്റ്റ്വെയർ ഡെവലപ്പർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://m.jazeeraairways.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് വിശദവിവരങ്ങളറിയാനും ഓൺലൈനായി അപേക്ഷിക്കാനും kuwaitjobvacancy.com എന്നവെബ്സൈറ്റ് കാണുക.