സൗദിയിൽ ഡോക്ടർ
സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് കൺസൾട്ടൻസിനേയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരേയും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നു.യോഗ്യത: എം.ബി.ബി.എസ്/എം.ഡി/എം.എസ്/പി.എച്ച്.ഡി ഡോക്ടർ - കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ്.സ്പെഷ്യലൈസേഷൻ: എമർജൻസി മെഡിസിൻ(അഡൾട്ട്) – (കൺസൾട്ടന്റ്), (സ്പെഷ്യലിസ്റ്റ്), എമർജൻസി മെഡിസിൻ (പീടിയാട്രിക് ) – (കൺസൾട്ടന്റ്), (സ്പെഷ്യലിസ്റ്റ്), എൻഡോക്രിനോളജി, എൻഡോസ്കോപിക് സർജറി , ജനറൽ മെഡിസിൻ , ഇന്റേണൽ മെഡിസിൻ, നെഫ്റോളജി , ന്യൂറോ സർജറി, ഓങ്കോളജി , പീഡിയാട്രിക് സർജറി, പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക്സ്, റേഡിയോതെറാപ്പി, തൊറാസിസ് സർജറി, വാസ്കുലാർ സർജറി.
2 വർഷത്തെ തൊഴിൽ പരിയചയം അഭികാമ്യം. ഇന്റർവ്യൂ: ഡൽഹി മാർച്ച് 11, 12, 13 തീയതികളിൽ. ബംഗലൂരു : 14, 15, 16 തീയതികളിൽ .അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡേറ്റ , ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ കോപ്പി , ആധാർ കോപ്പി , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം gcc@odepc.in എന്ന മെയിലിലേക്ക് അയക്കുക. അവസാന തീയതി: മാർച്ച് 10 . കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45
സൗദിയിലേക്ക് ബി.എസ്സി/ ഡിപ്ലോമാ നഴ്സ് നിയമനത്തിന്
സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി./ഡിപ്ലോമ നഴ്സുമാരെ(സ്ത്രീകൾ മാത്രം)നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ വച്ച് മാർച്ച് ആറിന് സ്കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബി.എസ്.സി. നഴ്സുമാർക്കും രണ്ടുവർഷം പ്രവൃത്തി പരിചയമുള്ള ഡിപ്ലോമാ നഴ്സുമാർക്കും അപേക്ഷിക്കാം. വിസ, എയർടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും.
താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcmou@gmail.com എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.
അമേരിക്കൻ ഹോസ്പിറ്റൽ
ദുബായിലെ അമേരിക്കൻ ഹോസ്പിറ്റലിൽ നിരവധി ഒഴിവുകൾ. ഇ.ആർ ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, എൻഡോക്രിനോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഓർത്തോപീഡിക് സർജൻ, പീഡിയാട്രീഷ്യൻ, സർജിക്കൽ ഓങ്കോളജിസ്റ്റ്, യൂറോളജിസ്റ്റ്, വാസ്കുലാർ സർജൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.aha.org. വിലാസം : Medical Director, American Hospital, PO Box 5566, Dubai, United Arab Emirates.റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
എമേഴ്സൺ കമ്പനി
യുഎഇ, സിംഗപ്പൂർ, സൗദി അറേബ്യ, ഫിലിപ്പൈൻസ് , മലേഷ്യ, അമേരിക്ക, ഇംഗ്ളണ്ട് , ഇന്ത്യ എന്നിവിടങ്ങളിലെ എമേഴ്സൺ ഇലക്ട്രിക് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് ഡയറക്ട് റിക്രൂട്ട്മെന്റ് നടത്തുന്നു. കൺട്രോൾ സിസ്റ്റംസ് റിസേർച്ച് എൻജിനിയർ, പ്രോസസ് ലെവൽ പ്രോഡക്ട് എൻജിനിയർ, സർവീസ് എൻജിനിയർ, സോഫ്റ്റ്വെയർ ഡെവലപ്പർ , വേർഹൗസ് ലീഡ്, ഓപ്പറേഷൻ ഇന്റേൺ, സീനിയർ കോസ്റ്റ് അക്കൗണ്ടന്റ്, ഇൻവെന്ററി കൺട്രോൾ അനലിസ്റ്റ്, പ്രോജക്ട് എൻജിനിയർ
എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.emerson.com. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഗൾഫ് ബാങ്ക് കുവൈറ്റ്
കുവൈറ്റിലെ ഗൾഫ് ബാങ്ക് കുവൈറ്റ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ , സീനിയർ ഓഫീസർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.e-gulfbank.com.. റിക്രൂട്ട്മെന്റ് വിവരങ്ങൾക്ക്: .jobsindubaie.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ
അബുദാബിയിലെ ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.റസ്റ്റോറന്റ് മാനേജർ, സ്പാ തെറാപ്പിസ്റ്റ്, ജിം ഇൻസ്ട്രക്ടർ, സോസ് ഷെഫ്, റെവന്യു അനലിസ്റ്റ്, ബാർഅറ്റന്റർ, സെയിൽസ് മാനേജർ, ഔട്ട്ലെറ്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://www.ihg.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /kuwaitjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
പ്രീമിയം റീട്ടെയിൽ സർവീസിൽ
അമേരിക്കയിലെ പ്രീമിയം റീട്ടെയിൽ സർവീസിൽ ഫീൽഡ് മാർക്കറ്റ് റെപ്രസെന്റേറ്റീവ് തസ്തികയിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://premiumretail.com/
പെട്രോറാബിയ നിരവധി ഒഴിവുകൾ
പെട്രോറാബിയ സൗദിയിലെ പെട്രോളിയം റിഫൈനറി കമ്പനിയായ പെട്രോറാബിയ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം, ഫ്രീ വിസയും ടിക്കറ്റും, ഭക്ഷണം താമസ സൗകര്യം എന്നിവ ലഭിക്കും. റിയബിലിറ്റി എൻജിനിയർ, മെയിന്റനൻസ് പ്ളാനർ , പിഎം കോ-ഒാർഡിനേറ്റർ, ലീഡ് ടെക്നീഷ്യൻ, ഇൻസ്പെക്ടർ, ഇലക്ട്രിക്കൽ എൻജിനിയർ തുടങ്ങി നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.petrorabigh.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽ അലാമിയ ടെക്നോളജി ഗ്രൂപ്പ്
കുവൈറ്റിലെ അൽ അലാമിയ ടെക്നോളജി ഗ്രൂപ്പിലേക്ക് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എ.ടി.എം സോഫ്റ്റ് വെയർ ഡെവലപ്പർ, എവി സിസ്റ്റം ഡിസൈൻ എൻജിനീയർ, പ്രോജക്ട് മാനേജർ, ഐടി കൺസൾട്ട്, സീനിയർ ടെക്നീഷ്യൻ, സോഫ്റ്റ് വെയർ സിസ്റ്റം ഇന്റഗ്രേറ്റർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : http://www.alalamiah.com.അപേക്ഷിക്കാൻ താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.