expensive-house

പുതിയ വീട് എന്നത് എല്ലാവർക്കും ഒരു സ്വപ്‌നമാണ്. എങ്ങനെ ഏത് രീതിയിൽ നിർമ്മിക്കണം എന്നതാവും വീടുണ്ടാക്കാൻ തീരുമാനിക്കുമ്പോഴുള്ള ചിന്ത. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് പലരും ഒരു വീട് നിർമ്മിക്കുന്നത്. ഇടത്തരവും ആർഭാടമുള്ളതായും വീടുകളുണ്ട്. ഒരു ശരാശരിക്കാരനും സമ്പന്നനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് വീട് നിർമ്മാണത്തിൽ.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വീടുകളുടെ കണക്കുകളാണ് ഇനി പറഞ്ഞുവരുന്നത്. മുകേഷ് അംബാനിയുടെ അന്റീലിയ,​ അബോഡ്,​ മന്നത്,​വിജയ് മല്ല്യ തുടങ്ങിയ നീണ്ട ലിസ്റ്റിലുള്ളവരുടേതാണ് വേൾഡ് ബ്ലേസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 വീടുകൾ. ഇവയുടെ പ്രത്യേകതകളറിയാം.

1. മുകേഷ് അംബാനിയുടെ അന്റീലിയ

മുകേഷ് അംബാനിയുടെ സൗത്ത് മുംബയിലുള്ള അന്റീലിയ എന്ന സൗധമാണ് ലോകത്തിലെത്തന്നെ ഏറ്റവും വില കൂടിയ വീട്. ഇതിന്റെ വില 10,000 കോടി രൂപയാണ്. 400,000 സ്വകയർഫീറ്റാണ് അന്റീലിയയുടെ വിസ്‌തൃതി.

2. അനിൽ അംബാനിയുടെ അബോഡ്
അനിൽ അംബാനിയുടെ അബോഡിന് ഏകദേശ വില 5000 കോടി രൂപയിൽ കൂടുതലാണ്. മുംബയിൽ തന്നെയാണ് അബോഡ് സ്ഥിതി ചെയ്യുന്നത്.

antelia

3. ഷാരൂഖ് ഖാന്റെ മന്നത്
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പാർപ്പിടമാണ് മന്നത്. മുംബയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന മന്നതിന് 125 കോടി മുതൽ 150 കോടി രൂപ വരെ വില വരും.


4.വിജയ് മല്ല്യ
കിംഗ്ഫിഷറിന്റെ ഉടമയും വിവാദ വ്യവസായി വിജയ് മല്ല്യയുടെ യു.ബി സിറ്റി നിർമ്മിച്ച വീടിന് 100 കോടി രൂപയാണ് വില.

vijaymalaya-home

5. രത്തൻ ടാറ്റയുടെ കൊളാബ
രത്തൻ ടാറ്റയുടെ വീടാണ് കൊളാബ. 125150 കോടി രൂപയാണ് ഇതിന്റെ വില. 15000 സ്‌ക്വയർഫീറ്റാണ് കൊളാബയുടെ വിസ്തീർണം.

6.നവീൻ ജിന്ദാൽ
രാഷ്ട്രീയ പ്രമുഖനും വ്യവസായിയുമായ നവീൻ ജിന്ദാലിന്റെ ഡൽഹിയിലുള്ള വീടിന് 125150 കോടി രൂപ മൂല്യമുണ്ട്. ഡൽഹിയുടെ ഹൃദയഭാഗത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

naveen-jindal-residence

7. റാണ കപൂർ

യെസ് ബാങ്കിന്റെ സി.ഇ.ഒ ആയ റാണ കപൂർ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മുംബയിലുള്ള വസതി സ്വന്തമാക്കിയത് 120 കോടി രൂപ വില നൽകിയാണ്.


8. ശശി റുയ
എസ്സാർ ഗ്രൂപ്പിന്റെ ചെയർമാനായ ശശി റുയയുടേയും വൈസ് ചെയർമാന് രവി റുയയുടേയും ന്യൂഡൽഹിയിലുള്ള വസതിക്ക് 120 കോടി രൂപ മൂല്യമുണ്ട്.

jk-ncpa

9. ജെ.കെ ഹൗസ്
മുംബയിലുള്ള ഗൗതം സിംഘാനിയയുടെ ആഡംബര വസതിയാണ് ജെ.കെ ഹൗസ്. ഹെൽത്ത് സെന്റർ, മ്യൂസിയം ഹെലിപാഡ് എന്നീ സൗകര്യങ്ങളുണ്ട് 30 നിലകളുള്ള ഈ വീട്ടിൽ.


10. എൻ.സി.പി.എ അപ്പാർട്മെന്റ്
ഈ ബിൽഡിംഗിലെ നാല് ബി.എച്ച്.കെ അപ്പാർട്മെന്റിന് 29 കോടി മുതൽ 35 കോടി വരെയാണ് വില. നരിമാൻ പോയിന്റിലാണ് എൻ.സി.പി.എ അപ്പാർട്ടുമെന്റ് സ്ഥിതി ചെയ്യുന്നത്.