ചുറ്റുമുള്ള കാഴ്ചകളും വേർതിരിവുകളും ഭേദചിന്തകളും നാണുഭക്തനെ ദുഃഖിപ്പിക്കുന്നു. തീണ്ടലും തൊടീലും അയിത്തവും എത്ര നീചമാണ്. താണ ജാതിക്കാർ, ഉയർന്ന ജാതിക്കാർ, പാവങ്ങൾ, പണക്കാർ. ഈ ഭേദചിന്തകൾ ഒരിക്കലും ദൈവത്തിനിഷ്ടമാവില്ല. നാണുഭക്തന്റെ മനസ് എപ്പോഴും സാധുക്കൾക്കൊപ്പം. അലഞ്ഞു തിരിയുന്ന ഒരു സന്യാസിയെ കുട്ടികൾ കല്ലെറിഞ്ഞ് ഓടിക്കുന്നതു നാണുവിന് കണ്ടുനിൽക്കാനായില്ല. അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുന്നു. നാണുവിന്റെ മനസറിയുന്ന സന്യാസി അനുഗ്രഹിക്കുന്നു.