leena-mariya-paul

കൊച്ചി : നടി ലീനാ മരിയപോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാർലറിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസത്ഥർ ഡോക്ടർ ദമ്പതിമാരുടെ വീടുകളിൽ റെയിഡ് നടത്തി. ഡോക്ടർമാരുടെ കൊല്ലത്തും കാസർകോടുമുള്ള വീടുകളിലാണ് റെയിഡ് നടന്നത്. കഴിഞ്ഞ ഡിസംബർ 15ന് ബ്യൂട്ടിപാർലറിൽ വെടിവയ്പ് നടത്തിയ അക്രമികൾക്ക് ആവശ്യമായ സഹായങ്ങൾ ഇവർ ചെയ്തു നൽകി എന്ന രഹസ്യവിവരത്തെ തുടർന്നാണ് റെയിഡ് നടന്നത്.

രവി പൂജാരിയുടെ സംഘമാണ് കൊച്ചിയിൽ നടിയുടെ ബ്യൂട്ടി പാർലറിൽ വെടിവയ്പ്പ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് ഇതിന് പിന്നിലെന്നും, നടി ലീനാമരിയ പോളിന് 25 ലക്ഷം ആവശ്യപ്പെട്ടുള്ള ഭീഷണിയുണ്ടെന്നുമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.