മാതൃരാജ്യത്തിന്റെ വിമാനത്തെ തകർത്ത് തരിപ്പണമാക്കിയ രാജ്യത്തിന്റെ ഹീറോയായി അഭിനന്ദൻ മാറിയതിന് പിന്നാലെ അഭിനന്ദന്റെ മീശവച്ച് സ്വയം ഹീറോയായി മാറുകയാണ് രാജ്യത്തെ യുവാക്കൾ. എന്നാൽ ഈ മീശകഥയ്ക്ക് കുറച്ചുകൂടെ ഹീറോയിസം കൂടും കാരാണം സൗദിയിലെ ഈ മലയാളി യുവാക്കൾ പാകിസ്ഥാനി ബാർബർ ഷോപ്പിലെത്തിയാണ് അഭിനന്ദൻ സ്റ്റൈലിൽ മീശ വെട്ടിയത്. ഇനി ഇവർക്ക് അടുത്തതായുള്ള ആഗ്രഹം ഇതാണ് ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാകിസ്ഥാനികളുടെ മുന്നിലൂടെ ഒരു സവാരി ഗിരി ഗിരി കൂടി നടത്തണം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാക്കിയിരിക്കുന്നത്.