മധുരം കൊണ്ട് മുൻപനാണെന്നതിനാൽ ചുവന്നനിറമുള്ള ആപ്പിളിനോടാണ് പലർക്കും പ്രിയമേറെ. എന്നാൽ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവ പച്ചആപ്പിളിൽ ധാരാളമുണ്ട്. രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കാനും വിശപ്പുണ്ടാകുന്നതിനും സഹായിക്കുന്നു.
ദഹനം സുഗമമാക്കും. ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് . രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കും.
ശരീരഭാരം കുറയ്‌ക്കാനാഗ്രഹിക്കുന്നവർ ഓരോ പച്ചആപ്പിൾ കഴിക്കുക. രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി രക്തയോട്ടം സുഗമമാക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കും.
കോശങ്ങളുടെ പുനർനിർമ്മാണത്തിനും, നവീകരണത്തിനും സഹായിക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ദിവസേന പച്ചആപ്പിൾ കഴിക്കുന്നത് അൽഷിമേഴ്സ് തടയും. കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകൾ നീക്കും. മുടി കൊഴിച്ചിൽ അകറ്റി വളർച്ച ത്വരിതപ്പെടുത്താനും പച്ച ആപ്പിൾ ഏറെ നല്ലതാണ്.