എം.എം.ആർ വാക്സിൻ, ചിക്കൻ പോക്സ് വാക്സിൻ എന്നിവ എടുക്കാവുന്നതാണ്. ഇവ രോഗം വരുന്നത് തടയും. അസുഖം പിടിപെട്ടുകഴിഞ്ഞാൽ വൈദ്യസഹായം തേടുക. മരുന്നുകൾ കഴിക്കുക, ധാരാളം പഴങ്ങൾ, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കുക. ദേഹശുദ്ധിയിൽ പ്രത്യേകം ശ്രദ്ധിക്കുക.
കണ്ണുരോഗങ്ങൾ
ചെങ്കണ്ണ് പോലെയുള്ള അസുഖങ്ങൾ വേനൽക്കാലത്ത് സാധാരണമാണ്. രോഗിയുടെ സ്രവങ്ങൾ നമ്മുടെ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണുകളിൽ എത്തുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതു വഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.
പൊതുവെയുള്ള നിർദ്ദേശങ്ങൾ
ഡോ. ധന്യ. വി. ഉണ്ണിക്കൃഷ്ണൻ
കൺസൽട്ടന്റ് ഫിസിഷ്യൻ
എസ്.യു.ടി ഹോസ്പിറ്റൽ
തിരുവനന്തപുരം
ഫോൺ: 0471 407 7777