അന്നം നേടാൻ സ്വന്തം കാലിൽ ഇഴഞ്ഞ്.... ഇത് മത്സ്യത്തൊഴിലാളി ജോസഫ്. ശോഷിച്ച കാലുമായി ജനിച്ച ജോസഫിനിപ്പോൾ പ്രായം 61. ഇപ്പോഴും അന്നത്തിനുള്ള വക കണ്ടെത്തുന്നത് സ്വന്തം നിലയ്ക്ക്. വള്ളം തുഴഞ്ഞ് കടലിൽ പോകാൻ കഴിയില്ലല്ലോ പാവത്തിന്. ചൂണ്ടയിൽ ഇര കൊരുക്കും. പിന്നെ ഇഴഞ്ഞ് കടലിലേക്ക് നീങ്ങും. കഴിയുന്നിടത്തോളം നീന്തും. പിന്നെ കരയിലേക്ക്. മീൻ കുടുങ്ങുമ്പോൾ വലിച്ചു കേറ്റും. കിട്ടിയതെല്ലാം മണലിൽ കുഴിച്ചിടും പിന്നേയും ഇതു തന്നെ ആവർത്തിക്കും. മതിയാകുമ്പോൾ തിരികെ പോകും.
ചിത്രം ഒന്ന്- ജോസഫ് ചൂണ്ടയിൽ ഇരകൊരുക്കുന്നു. 2- ചൂണ്ടയുമായി കടലിലേക്ക് 3 കടലിൽ നീന്തി ചൂണ്ടിയിടുന്നു. 4 കിട്ടിയ മീൻ മണലിൽ കുഴിച്ചിടുന്നു
ഫോട്ടോ : അജയ് മധു