political-war

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളം പറച്ചിൽ തുടരുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. രാഹുലിന്റെ മണ്ഡലമായ അമേത്തിയിൽ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗത്തിനു മറുപടിയായാണ് രാഹുലിന്റെ ട്വിറ്റർ ആക്ഷേപം.

അമേത്തിയിലെ തോക്കു ഫാക്ടറിക്ക് ഞാൻ 2010- ൽ തറക്കല്ലിട്ടതാണ്. വർഷങ്ങളായി അവിടെ ചെറുകിട ആയുധങ്ങൾ നിർമ്മിക്കുന്നു. കള്ളം പറയുന്ന ശീലം കഴിഞ്ഞ ദിവസം അമേത്തിയിൽ പോയി മോദി ആവർത്തിച്ചു. അക്കാര്യത്തിൽ മോദിക്ക് ഒരു ലജ്ജയുമില്ല- രാഹുൽ പരിഹസിച്ചു. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു അമേത്തിയിലെ റാലിയിൽ മോദി ഉൾപ്പെടെ ബി.ജെ.പി നേതാക്കളുടെ പ്രസംഗം.

സാമാന്യ ബുദ്ധി

വേണം: മോദി

കൃത്യസമയത്ത് റാഫേൽ വിമാനങ്ങൾ വാങ്ങിയിരുന്നെങ്കിൽ പാകിസ്ഥാനിലെ ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് കൂടുതൽ സഹായമായേനേ എന്ന തന്റെ പരാമർശം കോൺഗ്രസിനു മനസ്സിലായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രതിപക്ഷം സാമാന്യബുദ്ധി ഉപയോഗിക്കണം. ആക്രമണ വേളയിൽ ഇന്ത്യയുടെ കൈവശം റാഫേൽ ഉണ്ടായിരുന്നെങ്കിൽ ഒരു വിമാനവും താഴെ വീഴില്ലായിരുന്നു. ഭീകരതയുടെ ഉറവിടം പാകിസ്ഥാനാണ്, അതിനെ അവിടെത്തന്നെ ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു.