എസെക്‌സ്: പ്രശസ്ത ഇംഗ്ലീഷ് ഗായകൻ കെയ്ത് ഫ്ലിന്റിനെ സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. 49 വയസായിരുന്നു. 'ദ പ്രോഡിജി" എന്ന ആദ്യകാല ബ്രിട്ടീഷ് ഇലക്ട്രോണിക് മ്യൂസിക് ബാൻഡിലെ പ്രധാന ഗായകനായിരുന്നു അദ്ദേഹം. മരണം ആത്മഹത്യയാണെന്ന് പ്രോഡിജി സ്ഥാപകൻ ലിയാം ഹൗലറ്റ് വെളിപ്പെടുത്തി. വേഷവിധാനത്തിലെ വ്യത്യസ്തത കൊണ്ടും സംഗീതത്തിൽ കാത്തു സൂക്ഷിച്ച ചടുലത കൊണ്ടും കെയ്ത് ബ്രിട്ടീഷ് സംഗീതലോകത്തെ പിടിച്ചുകുലുക്കി. തൊണ്ണൂറുകളിലെ യുവാക്കളുടെ ഹരമായിരുന്നു ഫ്ലിന്റ് . ഫയർസ്റ്രാർട്ടർ, ബ്രീത്, എക്സ്‌പീരിയൻസ്, മ്യൂസിക് ഫോർ ദി ജിൽറ്റഡ് ജനറേഷൻ, ഇലക്ട്രോണിക് പങ്ക്സ്, തുടങ്ങിയ ഫ്ലിന്റിന്റെ ഹിറ്റ് ഗാനങ്ങളാണ്.