ശ്രീനഗർ: രണ്ടു ദിവസത്തെ സമാധാനാന്തരീക്ഷത്തിനു ശേഷം അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. അഖ്നൂർ സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈനികരുടെ ആക്രമണം. ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് ആരംഭിച്ച വെടിവയ്പ് മൂന്നര മണിക്കൂറോളം നീണ്ടു. ശനിയാഴ്ച ഉച്ചയോടെ വെടിവയ്‌പ്പിന് ശമനമുണ്ടായിരുന്നെങ്കിലും ഇന്നലെ പ്രകോപനം കൂടാതെ പാകിസ്ഥാൻ ആക്രമണത്തിന് മുതിരുകയായിരുന്നു.