മുംബയ്: ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ടാറ്റാ സൺസിന്റെ പ്രവർത്തനം പത്തു വിഭാഗങ്ങളിലായി പുനഃക്രമീകരിച്ചു. 10,400 കോടി ഡോളർ മൂല്യമുള്ള ടാറ്റാ സൺസിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും സുഖപ്രദവുമാക്കാനാണ് നടപടി. ചെലവ് കുറയ്‌ക്കാനും കൂടുതൽ ലാഭം നേടാനും ഈ തീരുമാനം സഹായകമാകുമെന്നാണ് ടാറ്റയുടെ വിലയിരുത്തൽ. ടാറ്റാ ഗ്രൂപ്പിന് കീഴിൽ 100ഓളം ഉപകമ്പനികളുണ്ട്. ഇവയിൽ 30 എണ്ണം ലിസ്‌റ്റഡ് കമ്പനികളുമാണ്.
ഐ.ടി., സ്‌റ്രീൽ, ഓട്ടോമോട്ടീവ്, കൺസ്യൂമർ ആൻഡ് റീട്ടെയിൽ, ഇൻഫ്രാസ്‌ട്രക്‌ചർ, ഫിനാൻഷ്യൽ സർവീസസ്, എയറോസ്‌പേസ് ആൻഡ് ഡിഫൻസ്, ടൂറിസം ആൻഡ് ട്രാവൽ, ടെലികോം ആൻഡ് മീഡിയ, ട്രേഡിംഗ് ആൻഡ് ഇൻവെസ്‌റ്ര്‌മെന്റ്‌സ് എന്നീ വിഭാഗങ്ങളിലായാണ് ഗ്രൂപ്പിന്റെ പ്രവർത്തനം പുനഃസംഘടിപ്പിച്ചത്. ടി.സി.എസ്., ടാറ്ര എൽക്‌സി എന്നിവയാണ് ഐ.ടി വിഭാഗത്തിലുള്ളത്. സ്‌റ്റീൽ വിഭാഗത്തിൽ, ടാറ്റ സ്‌റ്രീൽ മാത്രം. ടാറ്റാ മോട്ടോഴ്‌സ്, ജാഗ്വാർ ആൻഡ് ലാൻഡ് റോവർ, ടാറ്റാ ഓട്ടോ കമ്പോണന്റ് സിസ്‌റ്രംസ് എന്നിവയെ ഓട്ടോമോട്ടീവ് വിഭാഗത്തിൽ ഉൾപ്പെടുത്തി.
ടാറ്രാ കെമിക്കൽസ്, ടാറ്റാ ഗ്ലോബൽ ബീവറേജസ്, വോൾട്ടാസ്, ട്രെന്റ്, ടൈറ്രാൻ എന്നിവ കൺസ്യൂമർ ആൻഡ് റീട്ടെയിൽ വിഭാഗത്തിലും ടാറ്റാ പവർ, ടാറ്രാ പ്രോജക്‌ട്‌സ്, ടാറ്രാ ഹൗസിംഗ് എന്നിവ ഇൻഫ്രാസ്‌ട്രക്‌ചർ വിഭാഗത്തിലും ഇടംനേടി. ടാറ്റാ കാപ്പിറ്റൽ, ടാറ്റ എ.ഐ.ജി., ടാറ്രാ അസറ്ര് മാനേജ്‌മെന്റ് എന്നിവയാണ് ധനകാര്യ സേവന വിഭാഗത്തിലുള്ള പ്രമുഖ ഉപകമ്പനികൾ. ഇന്ത്യൻ ഹോട്ടൽസ്, വിസ്‌താര, എയർ ഏഷ്യ ഇന്ത്യ എന്നിവ ടൂറിസം ആൻഡ് ട്രാവൽ വിഭാഗത്തിലാണുള്ളത്. ടാറ്രാ കമ്മ്യൂണിക്കേഷൻസ്, ടാറ്രാ സ്‌കൈ, ടാറ്റാ ടെലി എന്നിവയാണ് ടെലികോം ആൻഡ് മീഡിയ വിഭാഗത്തിലുള്ളത്.