nuclear-submarine

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ആണവ അന്തർവാഹിനി പാട്ടത്തിനെടുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 21,200 കോടി രൂപയുടെ കരാറിൽ ഈ മാസം ഏഴിന് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കും. അകുല ക്ലാസ് ആണവ അന്തർവാഹിനിയാണ് ഇന്ത്യ പാട്ടത്തിനെടുക്കുക. നാവികസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് അഴിച്ചു പണികൾ നടത്തിയശേഷം ചക്ര 3 എന്ന് പേരുമാറ്റി സേനയുടെ ഭാഗമാക്കും.

38,900 കോടി രൂപയുടെ എസ്- 400 മിസൈൽ സംവിധാനം വാങ്ങാനുള്ള കരാറിനു ശേഷം റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇത്. 2025 ഓടു കൂടി അന്തർവാഹിനി ഇന്ത്യയ്ക്ക് കൈമാറും.

10 വർഷത്തേക്കാണ് പാട്ടത്തിനെടുക്കുന്നതെന്നാണ് സൂചന. നിലവിൽ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ അന്തർവാഹിനിക്ക് പകരമായാണ് ചക്ര 3 എത്തുക.

2022ൽ പാട്ടക്കാലാവധി അവസാനിക്കുന്ന ചക്ര 2ന്റെ കാലാവധിഅഞ്ച് വർഷത്തേക്ക് നീട്ടിയേക്കുമെന്നും സൂചനയുണ്ട്.

പ്രവർത്തനം ആണവോർജ്ജത്തിൽ

മാസങ്ങളോളം കടലിന്നടിയിൽ ഒളിഞ്ഞിരിക്കും

യുഎസ് നാവികസേനയുടെ ആണവ അന്തർവാഹിനികളോട് കിടപിടിക്കുന്നവയാണ് അകുല ക്ലാസ്

റഷ്യയിൽ നിന്ന് ഇന്ത്യ പാട്ടത്തിനെടുക്കുന്ന മൂന്നാം ആണവ അന്തർവാഹിനി

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അരിഹന്ത് ആണവ അന്തർവാഹിനി സേനയുടെ ഭാഗമായി. ഒരെണ്ണം നിർമ്മാണ ഘട്ടത്തിൽ. രണ്ടെണ്ണം കൂടി നിർമ്മിക്കാൻ പദ്ധതി