മുംബയ്: പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് 110 കോടി രൂപയുടെ സഹായധനം നൽകാനൊരുങ്ങുകയാണ് മുംബയ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുർത്താസ എ.ഹമീദ് എന്ന നാല്പത്തിനാലുകാരൻ. വെറും വ്യാപാരി മാത്രമല്ല ഇദ്ദേഹം. ജന്മനാ കാഴ്ചവൈകല്യമുള്ള മുംബയ് സ്വദേശി മുർത്താസ കോട്ട സ്വദേശിയാണ്. കോട്ട ഗവൺമെന്റ് കൊമേഴ്‌സ് കോളേജിൽ നിന്ന് ബിരുദം നേടിയ മുർത്താസ നിലവിൽ ഗവേഷകനും ശാസ്ത്രജ്ഞനുമാണ്.
പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംങ്ങൾക്കു വേണ്ടി രൂപീകരിച്ച പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിലേക്കാണ് 110 കോടി രൂപ സംഭാവന ചെയ്യാൻ മുർത്താസ തയ്യാറായത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കൂടിക്കാഴ്ചയ്ക്ക് അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് മുർത്താസ സന്ദേശമയച്ചു.