ന്യൂഡൽഹി: ബലാക്കോട്ടെ ജയ്ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിട്ടില്ല എന്ന കള്ളപ്രചാരണത്തിന് നേതൃത്വം നൽകിയത് ഐ.എസ്.ഐ എന്ന് റിപ്പോർട്ട്. ഐ.എസ്.ഐയുടെ സ്വാധീനമുള്ള അൽ ജസീറ എന്ന അന്താരാഷ്ട്ര മാദ്ധ്യമമാണ് ഇന്ത്യൻ വ്യോമാക്രമണം വ്യാജമാണെന്ന തരത്തിൽ ആദ്യം വാർത്ത കൊടുത്തത്. ദൃക്‌സാക്ഷിയെന്ന നിലയിൽ ഒരു നാട്ടുകാരനെ നൽകിയതും ഐ.എസ്.ഐ ആയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പിന്നീട് ചില മാദ്ധ്യമ ഏജൻസികൾ അൽ ജസീറയെ പിന്തുടർന്ന് വാർത്ത നൽകുകയായിരുന്നു. പാക്ക് സൈന്യം കൊണ്ടു പോയി കാണിച്ച ദൃശ്യങ്ങളും വിവരങ്ങളും യാതൊരു അന്വേഷണവും നടത്താതെയാണ് അൽ ജസീറ റിപ്പോർട്ടു ചെയ്തത്.
അതേ സമയം അൽജസീറയുടെ വാർത്തയ്ക്ക് ഘടകവിരുദ്ധമായാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ. ബാലക്കോട്ടെ പ്രദേശവാസികൾ ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നു, ബോംബ് സ്‌ഫോടനം നടന്ന ഉടനെ പാക്ക് സൈന്യം ഇവിടെ വളഞ്ഞതായും മൃതദേഹങ്ങൾ നീക്കം ചെയ്തതായുമായ വിവരങ്ങളാണ് പിന്നാലെ വന്നത്.
ജയ്ൽെ ഇ മുഹമ്മദ് തലവൻ മസൂദ് അസർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ഇന്ത്യ ബോംബിട്ട് തകർത്ത ബലാക്കോട്ടിൽ മസൂദ് അസറിന്റെ ഗസ്റ്റ് ഹൗസും ഉണ്ടായിരുന്നു. അൽജസീറ പോലും മസൂദിന്റെ മരണത്തെ കുറിച്ചോ അദ്ദേഹത്തിന്റെ എന്തെങ്കിലും ചിത്രങ്ങളോ വാർത്തയായി നല്‍കിയിട്ടില്ലെന്നതും സംശയകരമാണ്.