വാഷിംഗ്ടൺ: അമേരിക്കൻ ഉത്പന്നങ്ങൾക്കു വലിയതോതിൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനമെങ്കിലും ഇറക്കുമതി തീരുവ ചുമത്തണമെന്ന് ട്രംപ് നിർദ്ദേശിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നാം ആ ബൈക്ക് ഇന്ത്യയിലേക്കു കയറ്റുമതി ചെയ്താൽ അതിന് അവർ 100 ശതമാനം നികുതി ചുമത്തും.എന്നാൽ ഇന്ത്യ ഒരു മോട്ടോർ സൈക്കിൾ യു.എസിൽ എത്തിച്ചാൽ നാം അതിനു നികുതി ഒന്നും ഈടാക്കുന്നില്ല. ഇത് അനുവദിക്കാനാവില്ല. നമ്മളും നികുതി ഈടാക്കണം" - ട്രംപ് പറഞ്ഞു.