ഓരോ കാലഘട്ടത്തിലും പുതിയ പഠനങ്ങളും പഠനഫലങ്ങളുമനുസരിച്ച് ശാസ്ത്രം മാറിക്കൊണ്ടിരിക്കും. ലൈംഗികതയെക്കുറിച്ചുള്ള പഠനങ്ങളിലും പുതിയ കണ്ടെത്തലുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
മോണിംഗ് സെക്‌സാണ് എറ്റവും മികച്ചതെന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങളിൽ പറഞ്ഞിരുന്നത്. പ്രത്യേകിച്ചും പുരുഷൻമാർക്ക്. പുരുഷന്മാരിൽ സെക്‌സിനു സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോണിന്റെ തോത് ഏറ്റവും വർദ്ധിക്കുന്നത് ഈ സമയത്താണെന്നായിരുന്നു ധാരണ. ഇതു കൊണ്ടാണ് പുലർകാല സെക്‌സ് കൂടുതൽ നല്ലതെന്ന രീതിയിൽ പഠന ഫലങ്ങൾ വന്നിരുന്നത്.
എന്നാൽ അടുത്തകാലങ്ങളിൽ ഈ ധാരണയ്ക്ക് മാറ്റം വന്നു. അടുത്തിടെ നടത്തിയ പുതിയ പഠനം അനുസരിച്ച് പുലർകാലത്തല്ല, ഏറ്റവും നല്ല സെക്‌സ് എന്നു തെളിഞ്ഞു. ഉച്ചയ്ക്ക് ശേഷം 3 മണിയാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക ബന്ധത്തിന് ഏറ്റവും മികച്ചസമയമെന്നാണ് പഠനങ്ങൾ തെളിയിച്ചത്. ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഗുണകരമാണെന്നാണ് കണ്ടെത്തിയത്. ഹോർമോൺ സംബന്ധമായ കാര്യങ്ങളിലും മൂഡിലും ഇത് സ്ത്രീ പുരുഷന്മാര്‍ക്ക് സെക്‌സിന് ഒരുപോലെ ഗുണപ്രദമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.
പുരുഷ ഹോർമോൺ ഈ സമയത്താണ് കൂടുതൽ കൂടുന്നത്. അതിനാൽ ഇതു കൊണ്ടു തന്നെ ലൈംഗികമായ കരുത്തും താല്‍പര്യവും സെക്‌സിൽ പൂർണമായി മുഴുകാനും ഈ സമയത്തെ സെക്‌സ് പുരുഷന്മാരെ സഹായിക്കും. ഈ സമയത്തെ സെക്‌സ് എത്രത്തോളം പ്രാവർത്തികമാണെന്ന കാര്യത്തിലേ സംശയമുള്ളൂ. ഈ സമയത്ത് സ്ത്രീയെ പുരുഷന് ഏറെ തൃപ്തിപ്പെടുത്താൻ സാധിയ്ക്കുമെന്നും സ്ത്രീയുടെ സെക്‌സ് താല്‍പര്യങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കാൻ സാധിയ്ക്കുമെന്നും പഠനങ്ങളിൽ പറയുന്നു.
സ്ത്രീയുടെ ഓവുലേഷൻ അഥവാ അണ്ഡവിസർജനം നടന്നു കഴിഞ്ഞ് പത്താമത്തെ ദിവസമാണ് സെക്‌സിന് ഏറ്റവും ചേര്‍ന്ന ദിനമെന്നും പറയുന്നുണ്ട്. എന്നാൽ ഗർഭധാരണം ഉദ്ദേശിച്ചല്ലാത്ത ലൈംഗികബന്ധത്തിന് മാത്രമാണ് ഇത് ബാധകം.