മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും മൂവി കാമറയ്ക്ക് മുന്നിലെത്തി. ആറ് വർഷങ്ങൾക്ക് മുൻപ് കാറപകടത്തിൽഗുരുതരമായി പരിക്കേറ്റ് സിനിമയോട് വിട പറഞ്ഞ ജഗതി ശ്രീകുമാർ കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പക്ഷാഘാതം വന്ന ഒരു കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. ഒരു ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന കഥാപാത്രം പക്ഷാഘാതം വന്നതിന് ശേഷം അനുഭവിക്കുന്ന സംഘർഷങ്ങളാണ്ചിത്രത്തിന്റെ പ്രമേയം. നാല് ദിവസത്തെ ഡേറ്റാണ് ജഗതി ശ്രീകുമാർ ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. നാളെ ജഗതിയുടെ രംഗങ്ങൾ പൂർത്തിയാകും.
സംസ്ഥാന അവാർഡ് നേടിയ എ സൺഡേ, രൂപാന്തരം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ശരത് ചന്ദ്രൻ നായരും ശൈലജയും ചേർന്ന് ചന്ത് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് ചന്ദ്രൻ നായരാണ്.
തിരക്കഥ സംഭാഷണം - ശ്രീകുമാർ പി. കെ., പ്രോജക്ട് ഡിസൈനർ - ജയറാം കൈലാസ്, കാമറ - ഉദയൻ അമ്പാടി . ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാർഗവൻ . ചിത്രത്തിൽ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചൽ ഡേവിഡ് ,ആദിയ പ്രസാദ് ,സുധീർ കരമന ,മേജർ രവി ,ബിജുക്കുട്ടൻ,കൈലാഷ് ,പദ്മരാജൻ രതീഷ് ,നോബി ,താരകല്യാൺ, സോനാ നായർ, ജിലു ജോസഫ് എന്നിവരും വേഷമിടുന്നു. ഗാനരചന: ഹരിനാരായണൻ ,സംഗീതം : എം ജയചന്ദ്രൻ , ഗായകർ: അൽഫോൻസ് ജോസഫ് , അനിത ഷെയ്ഖ് ,മേക്കപ്പ് : സജി കാട്ടാക്കട , എഡിറ്റർ: സുജിത് സഹദേവ് ,ആർട്ട്: സതീഷ് ,കോസ്റ്റും: സുഹാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജയൻ ഉദിയൻ കുളങ്ങര, സ്റ്റിൽസ്: ഷുമൈനസ്.
ആതിരപ്പള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെപരസ്യചിത്രത്തിലും അടുത്തിടെ ജഗതി അഭിനയിച്ചിരുന്നു.