ആസിഫ് അലി, ഫർഹാൻ ഫാസിൽ, ജീൻ പോൾ ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർ വേൾഡിൽ സംയുക്ത മേനോൻ നായിക. തീവണ്ടിയുടെ വൻ വിജയം സംയുക്തയെ തിരക്കേറിയ നായികയായി മാറ്റിയിരിക്കുകയാണ്.
ദുൽഖർ സൽമാൻ സിനിമ ഒരു യമണ്ടൻ പ്രേമ കഥയിലും സംയുക്ത അഭിനയിക്കുന്നുണ്ട്. ഈ സിനിമ അടുത്ത മാസം റിലീസ് ചെയ്യും.ഈ വർഷം രണ്ടു സിനിമകൾ കൂടി സംയുക്ത കമ്മിറ്റ് ചെയ്തിട്ടുണ്ട്.തലശേരിയിൽ ചിത്രീകരണം ആരംഭിച്ച അണ്ടർ വേൾഡിൽ മുകേഷ് , ശ്രീ ലക് ഷമി, മുത്തുമണി ,മേഘനാഥൻ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, വിജയൻ കാരന്തൂർ എന്നിവരാണ് മറ്റു താരങ്ങൾ.ഡി 14 എന്റർടെയ്മെന്റ്സ് ഇൻ അസോസിയേഷൻ വിത്ത് സ്റ്റോറി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഷിബിൻ ഫ്രാൻസിസ് ഒരുക്കുന്നു. കാമറ അലക്സ് .ജെ. പുളിക്കൽ. മംഗലാപുരമാണ് മറ്റൊരു ലൊക്കേഷൻ.