വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ശുഭരാത്രി എന്ന് പേരിട്ടു. ദിലീപും സിദ്ദിഖും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഇൗ ചിത്രത്തിൽ അനുസിതാരയാണ് ദിലീപിന്റെ നായികയാകുന്നത്. നെടുമുടി വേണു, സായ്കുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷാ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ചേർത്തല ജയൻ, ശാന്തികൃഷ്ണ, ആശാശരത്, ഷീലു എബ്രഹാം, കെ.പി.എ.സി ലളിത, തെസ്നിഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഒറ്റഷെഡ്യൂളിൽ പൂർത്തിയാകും.