തമിഴ് താരം ഭരതിനെ നായകനാക്കി സുനീഷ് കുമാർ സംവിധാനം ചെയ്യുന്ന സിക് സ് അവേഴ്സ് തിരുവനന്തപുരത്ത് ആരംഭിച്ചു. ആദിൽ ഇബ്രാഹിം , അനു മോഹൻ എന്നിവരും തുല്യ പ്രാധാന്യമുള്ള വേഷത്തിലുണ്ട്.നായിക പുതുമുഖം വിവിയ. ബോയ് സിലൂടെ എത്തി തമിഴകത്ത് പ്രിയ താരമായി മാറിയ ഭരത് ജയരാജിന്റെ ഫോർ ദ പീപ്പിളിലൂടെയാണ് മലയാളത്തിൽ രംഗപ്രവേശം നടത്തിയത്. കൂതറ, 1000 ഒരു നോട്ട് പറഞ്ഞ കഥ എന്നീ സിനിമയിലും അഭിനയിച്ചു.തമിഴിൽ നടുവനാണ് ഭരത് ഒടുവിൽ അഭിനയിച്ച സിനിമ. കന്നടയിൽ അഖിൽ എന്ന സിനിമ പൂർത്തിയാക്കിയശേഷമാണ് ഭരത് സിക് സ് അവേഴ്സിൽ അഭിനയിക്കാൻ എത്തിയത്.ഈ വർഷം മറ്റൊരു മലയാള സിനിമയിൽ കൂടി താരം അഭിനയിക്കുന്നുണ്ട്.
സിക് സ് അവേഴ്സ് രസകരമായ പ്രമേയമാണ് ചർച്ച ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. അനൂപ് ഖാലിദ്, പ്രേമിൽ സിദ്ധാർത്ഥ്, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ. മൂവി ഗ്യാങ്സ് ആൻഡ് ലൈസി ക്യാറ്റ് പ്രൊഡ ക് ഷൻസിന്റെ ബാനറിൽ അനൂപ് ഖാലിദ്, സിനു സിദ്ധാർത്ഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 28 ദിവസത്തെ ചിത്രീകരണം ഉണ്ടാവും.