പ്രശസ്ത ചിത്രസംയോജകൻ സംജിത് മുഹമ്മദ് സംവിധായകനാവുന്ന തലനാരിഴയിലൂടെ മലയാളത്തിന്റെ ശാലീന സുന്ദരി ജലജ മടങ്ങിയെത്തുന്നു.27വർഷത്തെ ഇടവേളക്കുശേഷമാണ് ജലജ കാമറയ്ക്ക് മുന്നിലെത്തുന്നത്.
അരവിന്ദന്റെ തമ്പിലൂടെയാണ് ജലജ അഭിനയരംഗത്ത് എത്തിയത്. വേനലിലെ അഭിയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. രണ്ട് പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, യവനിക, എലിപ്പത്തായം, ഇത്തിരി നേരം ഒത്തിരി കാര്യം, ഈറ്റില്ലം, ആൾക്കൂട്ടത്തിൽ തനിയേ എന്നിവയാണ് ശ്രദ്ധേയ സിനിമകൾ. ശിവപ്രസാദിന്റെ ഗൗരിയാണ് ജലജ ഒടുവിൽ അഭിനയിച്ച സിനിമ.
ശക്തമായ കഥാപാത്രമാണ് തലനാരിഴയിൽ ജലജയെ കാത്തിരിക്കുന്നത്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അന്ന രേഷ്മ രാജനാണ് ഒരു നായിക.മറ്റൊരു നായികയായി ഗ്രേസ് ആന്റണിയെ പരിഗണിക്കുന്നുണ്ട്.മണിയൻ പിള്ളരാജു, ഡോ. ഷാജു എന്നിവരും താരനിരയിലുണ്ട്.
പോക്കറ്റ് സ് ക്വയർ പ്രൊഡ ക് ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമിക്കുന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ദിലീപ് കുര്യൻ.ചിത്രീകരണം ഉടൻ ആരംഭിക്കും.