വിഷുവിന് മലയാളത്തിലെ സൂപ്പർ മെഗാതാരങ്ങൾക്കൊപ്പം മത്സരിക്കാൻ തമിഴ് താരം സൂര്യയും.
തുള്ളുവതോ ഇളമൈ, കാതൽ കൊണ്ടേൻ, സെവൻ ജി റെയിൻബോ കോളനി, പുതുപ്പേട്ട എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന എൻജികെ തമിഴ്നാടിനൊപ്പം കേരളത്തിലും വിഷുക്കാലത്ത് റിലീസ് ചെയ്യും. ഏപ്രിൽ പത്താണ് റിലീസ് ഡേറ്റ്. നന്ദ ഗോപാല കുമരൻ എന്ന രാഷ്ട്രീയപ്രവർത്തകനായാണ് ചിത്രത്തിൽ സൂര്യ വേഷമിടുന്നത്. സായിപല്ലവിയും രാകുൽപ്രീത് സിംഗുമാണ് ചിത്രത്തിലെ നായികമാർ.ഡ്രീം വാരിയേഴ്സ്
പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും , എസ്.ആർ. പ്രഭുവുമാണ് ചിത്രം നിർമ്മിക്കുന്നത്.
യുവൻ ശങ്കർരാജയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.