air-strike

ന്യൂഡൽഹി : ജയ്‌ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിൽ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാകോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ മദ്രസയിൽ താമസിച്ചിരുന്ന യുവാവിന്റെ ബന്ധുനൽകിയ വിവരണം ദേശീയ മാദ്ധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 26 ഇന്ത്യൻ സേന ബലാകോട്ടിൽ ഭീകരർക്ക് പരിശീലനം നൽകുന്ന ജയ്‌ഷെ മുഹമ്മദിന്റെ മദ്രസയായ തലീം ഉൽ ഖുറാനെ ലക്ഷ്യം വച്ച് ബോംബാക്രമണം നടത്തിയത്. എന്നാൽ ഇന്ത്യൻ ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപേ പാക് സൈന്യം ഇവിടെ സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.

മദ്രസയിൽ പഠനാവശ്യത്തിനെത്തിയ യുവാവിന്റെ ബന്ധു പറഞ്ഞ കാര്യങ്ങൾ ദേശീയ മാദ്ധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരമാണ് . പുലർച്ചെ വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. വളരെ അടുത്തായിട്ടാണ് കാതടപ്പിക്കുന്ന ശബ്ദമുണ്ടായത്. ഭൂചലനമാണെന്നാണ് ആദ്യം കരുതിയത്. ഉടൻ തന്നെ സ്ഥലത്ത് പാക് സൈന്യം എത്തുകയും അവിടെ നിന്നും കൂട്ടികൊണ്ട് പോവുകയും ചെയ്തു. ധാരാളം പേർ മദ്രസയിസയിലുണ്ടായിരുന്നുവെങ്കിലും അവരെല്ലാവരും തങ്ങളെ സൈന്യം എത്തിച്ച സുരക്ഷാ കേന്ദ്രത്തിൽ എത്തിയിരുന്നില്ലെന്നും ബാക്കിയുള്ളവർക്ക് എന്ത് സംഭവിച്ചു എന്ന് സൈന്യം വെളിപ്പെടുത്തിയില്ലെന്നും പ്രാദേശികവാസി വെളിപ്പെടുത്തുന്നു. മൂന്ന് ദിവസത്തോളം സൈന്യം മദ്രസയിലുള്ളവരെ സുരക്ഷിത കേന്ദ്രത്തിൽ താമസിപ്പിച്ചു. ഇതിന് ശേഷം അവരവരുടെ വീടകളിലേക്ക് തിരിച്ച് പോവാൻ സൈന്യം ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.