ന്യൂഡൽഹി: വിമാനത്തിലെ ഓരോ അറിയിപ്പിന് ശേഷവും 'ജയ്‌ഹിന്ദ്' എന്ന് പറയണമെന്ന നിർദേശവുമായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ഔദ്യോഗിക ഉപദേശക സമിതിയാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്.
ഓരോ അറിയിപ്പും കഴിയുമ്പേൾ കൂടുതൽ തീക്ഷണമായി ജയ്‌ഹിന്ദ് എന്ന് പറയണമെന്നാണ് നിർദേശം. എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ ക്യാപ്റ്റൻ അമിതാഭ് സിംഗാണ് ഇത് സംബന്ധിച്ച പ്രസ്തവന പുറത്തിറക്കിയത്.
2016ൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹനിയും ഇത്തരത്തിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വിമാനത്തിന്റ പൈലറ്റ് യാത്രക്കാരെ അഭിസംബോധന ചെയ്യുമ്പോൾ അവസാനം ജയ് ഹിന്ദ് എന്ന വാക്ക് ഉപയോഗിക്കണമെന്ന് ആയിരുന്നു നിർദ്ദേശം.