ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി സംസാരിച്ചതിന് സി.പി.എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നരസയ്യ അദാമിനെതിരെ പാർട്ടി നടപടി. പ്രധാനമന്ത്രി പങ്കെടുത്ത ബീഡി ക്ഷേമനിധി ഉദ്ഘാടന ചടങ്ങിൽ മോദിയെ പുകഴ്‌ത്തി സംസാരിച്ചതിനാണ് എതിരെയാണ് നടപടി. മൂന്ന് മാസത്തേക്കാണ് നരസയ്യയെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.
''2022ൽ ബീഡി തൊഴിലാളികൾക്കായുള്ള പദ്ധതി പൂർത്തിയാകും. അപ്പോൾ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തണമെന്നാണ് എന്റെ ആഗ്രഹം". നരസയ്യ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സി.പി.എം പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത്.
സോളാപൂരിലെ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി. വികസനം മന്ദഗതിയിലാക്കിയ യു.പി.എ സർക്കാരിനെ കടന്നാക്രമിച്ചാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. ഇതിന് ശേഷമായിരുന്നു ബീഡി തൊഴിലാളികളുടെ ഭവനപദ്ധതി, കുടിവെള്ളപദ്ധതി എന്നിവ ഉദ്ഘാടനം ചെയ്യാനായി മോദി എത്തിയത്.