mahaguru

നാണുഭക്തന്റെ വിചിത്രമായ സ്വഭാവവും വാക്കുകളും രക്ഷിതാക്കളെ ആഹ്ളാദിപ്പിക്കുന്നു. എങ്കിലും അതിരുകടന്ന ഭക്തി അത്ര ഇഷ്ടമാകുന്നില്ല. ദൈവത്തിന് നിവേദിക്കുന്നതു എടുത്തു കഴിക്കുന്ന കുട്ടിയെ എങ്ങനെ ശാസിക്കാതിരിക്കും. താഴ്ന്ന ജാതിയിൽപെട്ട മുത്തശ്ശിയോടൊപ്പം കഞ്ഞികുടിക്കുന്നു. താണ ജാതിയിലുള്ള കുട്ടികളുമായി കളിക്കുന്നു. അവരെ തൊടുന്നു. ഇതെല്ലാം എങ്ങനെ രക്ഷിതാക്കൾ കണ്ടുനിൽക്കും.
കുട്ടിയമ്മയും മാടനാശാനും നാണുവിനെ ശാസിക്കുന്നു. 'നേർവഴി' ഉപദേശിക്കുന്നു. അവരെ സമാധാനപ്പെടുത്താനായി എല്ലാം കേട്ടതായി ഭാവിക്കുന്നു.