news

1. കര്‍ഷകര്‍ക്ക് ആശ്വാസമായി മന്ത്രിസഭ തീരുമാനം. കാര്‍ഷകിക കടാശ്വാസ കമ്മിഷന്‍ പരിഗണിക്കുന്ന വായ്പയുടെ പരിധി ഉയര്‍ത്തി. വായ്പ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കാന്‍ മന്ത്രിസഭ തീരുമാനം. കമ്മിഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. കാര്‍ഷിക വായ്പകള്‍ക്ക് ഉള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി



2. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാകും. 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം. ഇടുക്കിയിലും വയനാടും ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കും ഇത് ബാധകം. എല്ലാ വിളകള്‍ക്കും തുക ഇരട്ടിയാക്കാനും മന്ത്രിസഭ തീരുമാനം. പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിന് 85 കോടി അനുവദിച്ചു. പ്രളയ പുനര്‍ നിര്‍മ്മാണത്തിന് ലോക ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ മന്ത്രിസഭയുടെ അനുമതി.

3. 3500 കോടി രൂപ വായ്പ എടുക്കാനുള്ള നിര്‍ദ്ദേശമാണ് അംഗീകരിച്ചത്. ജൂണ്‍, ജൂലായ് മാസത്തോടെ വായ്പ ലഭിക്കും. മുന്നാക്ക സംവരണത്തിന്റെ സാമ്പത്തിക വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ പ്രത്യേക കമ്മിഷന്‍ നിയോഗിക്കും. രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കി കെ.എസ്.എ പുതിയ വിജ്ഞാപനം ഇറക്കും. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം. തീരുമാനം നിയമോപദേശത്തില്‍ അടിസ്ഥാനത്തില്‍ എന്ന് മുഖ്യമന്ത്രി.

4 കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിന് സമാനമായ സംഭവം ഇതിന് മുന്‍പും നടന്നതായി കണ്ടെത്തല്‍. കാസര്‍കോട് ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരന്റെ വീട് ആക്രമിച്ച കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി അടക്കമുള്ളവര്‍ പ്രതികള്‍ എന്ന് കണ്ടെത്തല്‍. ആക്രമണം നടത്തിയത് പൂജാരിയും സംഘവും ആവശ്യപ്പെട്ട 50 കോടി കൊടുക്കാത്തതിന്റെ പേരില്‍. എട്ട് വര്‍ഷം മുന്‍പ് നടന്ന കേസിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

5 ക്രൈംബ്രാഞ്ചിന്റെ നീക്കം, കാസര്‍ക്കോട്ടെ സംഭവുമായി അസാമാന്യമായ സാദൃശ്യം കൊച്ചിയില്‍ നടന്ന വെടിവയ്പ്പിലും ഉള്ളതിനാല്‍. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവിന് പിന്നാലെ ആണ് സമാനമായ മറ്റൊരു കേസും പുറത്ത് വരുന്നത്. കൊച്ചിയിലെ സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സൂചന. വെടിവയ്പ്പ് ഉണ്ടാകുമെന്ന് ഒരു എസ്.ഐ മുന്‍കൂട്ടി അറിയിച്ചിരുന്നതായി നടി ലീന മരിയ പോള്‍ മൊഴി നല്‍കി.

6 നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐ ചോദ്യം ചെയ്തു. മുംബയ് അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിായക്കിയുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി ജോസി ചെറിയാന്‍ തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പൂജാരിക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

7 ജമ്മു കശ്മീരിലെ ത്രാലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ വൈകിട്ട് ആറ് മുതല്‍ ആരംഭിച്ച ഏറ്റമുട്ടല്‍ തുടരുന്നു. ത്രാലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരച്ചലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒളിച്ചിരുന്ന ഭീകരര്‍ക്ക് നേരെ സൈന്യം വെടി ഉതിര്‍ക്കുകയായിരുന്നു. ഭീകരരെ സൈന്യം വളഞ്ഞതായും സൂചന.

8. അതിനിടെ, ഇന്ത്യയെ കടല്‍ മാര്‍ഗം ആക്രമിക്കാന്‍ അയല്‍ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നതായി നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ. അതിര്‍ത്തിയിലെ സംഘര്‍ഷ അവസ്ഥയുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപടി, കടല്‍ മാര്‍ഗ്ഗം തീവ്രവാദികള്‍ എത്താന്‍ സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്.

9. ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. കേരള കോണ്‍ഗ്രസിന് ഒരു സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാട് ഇന്നത്തെ യോഗത്തിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കും. രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസും, ഒരു സീറ്റ് മാത്രം എന്ന് കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചതോടെ ആണ് മൂന്നാം ഘട്ട ചര്‍ച്ചയിലേക്ക് എത്തിയത്

10.സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് യോഗം ചേര്‍ന്നെങ്കിലും പരിഹാരം കാണാതെ പിരിയുക ആയിരുന്നു. പി.ജെ ജോസഫ് വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നത് കൊണ്ട് രണ്ട് സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാകുമെന്ന കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഇതുവരെ വഴങ്ങിയിട്ടില്ല. ഇരു വിഭാഗവും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്

11.പാര്‍ട്ടിക്ക് കിട്ടുന്ന ഏക സീറ്റില്‍ ആര് മത്സരിക്കും എന്ന കാര്യത്തില്‍ ഇതുവരെ സമന്വയമുണ്ടാക്കാന്‍ കെ.എം മാണിക്കും പി.ജെ ജോസഫിനും കഴിഞ്ഞിട്ടില്ല. ഇടുക്കി ആയാലും കോട്ടയം ആയാലും താന്‍ തന്നെ സ്ഥാനാര്‍ത്ഥി എന്ന ജോസഫിന്റെ നിലപാട് അംഗീകരിക്കാന്‍ മാണി ഇതുവരെ തയ്യാറായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ വിജയ സാധ്യത പി.ജെ ജോസഫിന് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പാര്‍ട്ടിയുടെ നേതൃയോഗം ചേരാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം.