bjp

ന്യൂഡൽഹി: ബി.ജെ.പി യുടെ വെബ്സൈറ്റ്‌ വീണ്ടും ഹാക്ക് ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സൈറ്റ്‌ ഹാക്ക് ചെയ്തതായി റിപ്പോർട്ട് ചെയ്തത്.

സൈറ്റ്‌ തുറക്കുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ജർമൻ ചാൻസല‍ർ ആഞ്ചെല മെർക്കലുമായുള്ള ഒരു വീഡിയോയാണ് ആദ്യം ദൃശ്യമായിരുന്നത്. വീഡിയോയ്ക്ക് ഒപ്പം സൈറ്റിൽ മോശമായ ഭാഷയിൽ ചില പരാമർശങ്ങളും ഉണ്ടായിരുന്നു.

bjp


കുറച്ച് സമയത്തിന് ശേഷം വെബ്സൈറ്റ്‌ പൂർണമായും അപ്രത്യക്ഷമാവുകയും ചെയ്തു. ഇപ്പോൾ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് സൈറ്റ് ലഭ്യമല്ല എന്ന സന്ദേശം മാത്രമാണ് ലഭിക്കുന്നത്. ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് നേതാവ് ദിവ്യസ്പന്ദന പരിഹാസവുമായി രംഗത്തെത്തിയിരുന്നു.

Bhaiya aur Bhehno if you’re not looking at the BJP website right now- you’re missing out

— Divya Spandana/Ramya (@divyaspandana) March 5, 2019