oh-my-god

ഓ മൈ ഗോഡിന്റെ വ്യത്യസ്തമായ ഒരു എപ്പിസോഡാണ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്. തേങ്ങ പെറുക്കാൻ പറമ്പിലേയ്ക്ക് വിളിച്ചു വരുത്തിയ ആളിനെ പറമ്പിൽ വച്ച് റെഡിയാക്കിയ ചിക്കൻ കറിയും കപ്പയും കൊടുക്കുന്നു. തുടർന്ന് തേങ്ങ പെറുക്കി ചാക്കിൽ കെട്ടുന്നതിനിടയിൽ ഭ്രാന്തനായ വസ്തു ഉടമ തോക്കുമായി പറമ്പിൽ എത്തുന്നതാണ് എപ്പിസോഡിൽ ചിരി നിറയ്ക്കുന്നത്.പിന്നീട് അയാൾ രക്ഷപ്പെടാൻ മരത്തിലേയ്ക്ക് വലിഞ്ഞു കയറുന്നതാണ് ക്ലൈമാക്സ്.സാബു പ്ലാക വിള ,ഫ്രാൻസിസ് അമ്പലമുക്ക് എന്നിവരാണ് അവതാരകർ. പ്രദീപ് മരുതത്തൂർ സംവിധാനം.