മൂത്രവ്യവസ്ഥയിൽ എവിടെയെങ്കിലുമുള്ള തടസം മൂലം ഏതാണ്ട് 5 ശതമാനം കേസുകളിൽ വൃക്ക പരാജയം ഉണ്ടാകുന്നു. മൂത്രതടസത്താൽ വൃക്കയിലെ ട്യൂബ്യൂൾസിന്റെ പ്രവർത്തനം തകരാറിലാവുന്നു.ദീർഘമായ രോഗചരിത്രം ചോദിച്ച് മനസിലാക്കണം.
വൃക്കയിൽ കല്ലുകൾ നിറഞ്ഞ് മൂത്രതടസം ഉണ്ടാവുക, യുറിറ്ററിൽ ഇരുവശത്തും തടസമുണ്ടാവുക, പ്രോസ്റ്റേറ്റ് വീക്കം, പ്രോസ്റ്റേറ്റ് കാൻസർ ഇവ മൂലം മൂത്രതടസം ഉണ്ടാവുക മുതലായ കാരണങ്ങൾ കൊണ്ട് വൃക്കപരാജയം ഉണ്ടാകാം. വൃക്കയിലെയും മൂത്രനാളികളിലെയും മൂത്രതടസം മൂലം വയറിന്റെ മുകൾഭാഗത്തായി വേദന ഉണ്ടാവുക, മൂത്രത്തിൽ കൂടി രക്തം പോവുക മുതലായ രോഗലക്ഷണങ്ങൾ പ്രകടമാവും.
നിയന്ത്രണവിധേയമല്ലാത്ത ദീർഘനാൾ നീണ്ടുനിൽക്കുന്ന പ്രമേഹംമൂലം വൃക്കകളുടെ ആന്തരിക ഭാഗങ്ങൾ അടർന്ന് യുറിറ്ററിൽ തടസമുണ്ടാക്കുന്ന പാപിലറി നെക്രോസിസ്, രണ്ട് യുറിറ്ററിയിലും തടസം ഉണ്ടാക്കുകയാണെങ്കിൽ വൃക്കപരാജയം എന്നിവ ഉണ്ടാകാം.