പെറു: വീട് മുഴുവൻ പിതാവ് പാവകളെക്കൊണ്ട് നിറച്ചാൽ മിക്ക പെൺകുട്ടികൾക്കും സന്തോഷംതന്നെയായിരിക്കും. പക്ഷേ, പിതാവ് വാങ്ങിക്കൂട്ടുന്നത് മുഴുവൻ സെക്സ് ഡോളുകളെ ആണെങ്കിലോ? എന്നാലും തനിക്ക് സന്തോഷമേ ഉള്ളൂവെന്നാണ് റിയാനൻ ബെവൻ എന്ന ഇരുപതുകാരി പെൺകുട്ടി പറയുന്നത്.
രണ്ടുതവണ വിവാഹമോചിതനായ വ്യക്തിയാണ് റിയാനന്റെ പിതാവ് 58കാരനായ ഡീൻ. മൂന്ന് വർഷംമുമ്പ് രണ്ടാമത്തെ ഭാര്യയെ ഡിവോഴ്സ് ചെയ്തതിന് ശേഷമാണ് ഡീനിന് ഈ അപൂർവ സ്വഭാവം തുടങ്ങിയത്. പലതവണകളായി വാങ്ങിക്കൂട്ടിയ 12ഓളം സെക്സ് ഡോളുകളാണ് ഇപ്പോൾ ഇയാൾക്കുള്ളത്. ആദ്യമൊക്കെ റിയാനന് ഇതു കണ്ട് അമ്പരപ്പുണ്ടായെങ്കിലും പിന്നീട് തന്റെ പിതാവിന്റെ ഒറ്റപ്പെടലിന് അത് പരിഹാരമാകുമെങ്കിൽ ആകട്ടെയെന്നായിരുന്നു നിലപാട്. വാങ്ങിക്കൂട്ടുകമാത്രമല്ല, അവയുടെ ജന്മദിനങ്ങൾ ആഘോഷിക്കുകയും അവയെ ഒരുക്കുകയും വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിപ്പിക്കുകയും എന്തിനേറെ ഓരോദിവസം ഓരോ പാവകളെ ഒപ്പം താമസിപ്പിക്കുകയും ചെയ്യും ഡീൻ.
പാവകളെ നോക്കാൻ റിയാനനും ഡീനിനെ സഹായിക്കാറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഓരോപാവകൾക്കുമായി ഡീൻ ചെലവഴിക്കുന്നത്. പുറത്തുപോകുമ്പോഴും സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോഴുമൊക്കെ എനിക്കൊപ്പം പാവകളും കാണും. പലർക്കും ഇവർ പാവയാണെന്ന് മനസിലാകാറില്ല. അതുകൊണ്ടുതന്നെ അവരിൽപലർക്കും സുന്ദരികൾക്കൊപ്പം ചുറ്റിയടിക്കുന്നതിൽ എന്നോട് അസൂയയാണ്. അയൽക്കാരിൽ പലരും പാവകളെ മനുഷ്യരോടെന്നപോലെയാണ് പെരുമാറുന്നത്-ഡീൻ പറയുന്നു.