news

1. ഡല്‍ഹിയില്‍ ആം ആദ്മിയുമായി ഒരുതരത്തിലുള്ള സഖ്യത്തിനും ഇല്ലെന്ന് കോണ്‍ഗ്രസ്. ഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും എന്ന് സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ആണ് അന്തിമ തീരുമാനം. ഷീലാ ദീക്ഷിത്, അജയ് മാക്കന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായാണ് രാഹുല്‍ ചര്‍ച്ച നടത്തിയത്

2. ആം ആദ്മി പാര്‍ട്ടിയും ആയുള്ള സഖ്യ സാധ്യത കോണ്‍ഗ്രസ് ഉപേക്ഷിച്ചത് രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം. ഏഴ് ലോക്സഭാ സീറ്റുകളില്‍ ആറ് എണ്ണത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് എ.എ.പി കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായിരുന്നു എന്നാണ് നേരത്തെ സൂചന നല്‍കിയിരുന്നത്. സീറ്റ് വിഭജന ഫോര്‍മുല സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു

3. ബാലക്കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കിനെ ചൊല്ലി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവെ, മൗനം വെടിഞ്ഞ് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. വ്യോമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് ഇപ്പോള്‍ പറയാന്‍ ആവില്ല എന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ആക്രമണം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ പ്രസ്താവന ആണ് സര്‍ക്കാര്‍ നിലപാട്

4. തിരഞ്ഞെടുപ്പും വ്യോമാക്രമണവും തമ്മില്‍ ബന്ധം ഇല്ല. ബലാക്കോട്ടില്‍ ഉണ്ടായത്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ ആക്രമണം. പ്രതിരോധമന്ത്രി നിലപാട് അറിയിച്ചത്, അഹമ്മദാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയ്ക്കിടെ ബലാക്കോട്ടില്‍ 250 ഭീകരരെ ഇന്ത്യ വധിച്ചു എന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന വിവാദമായതോടെ.

5. വ്യോമസേന ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ, വ്യോമ സേനയോ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വെളിപ്പെടുത്തിയ കണക്കിന്റെ ആധികാരികത ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്ത് എത്തിയത്. ആക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു ആളുകളുടെ കണക്കിനെ അടിസ്ഥാനമാക്കിയാവാം അമിത് ഷാ പ്രസ്തവാന നടത്തിയത് എന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും ന്യായീകരിച്ചിരുന്നു

cleardot

6. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ക്ലീന്‍ ചിറ്റ്. കേസില്‍ ഇനി ഒരു അന്വേഷണവും ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് അംഗീകരിക്കണം എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. ഭരണമാറ്റം കേസിന്റെ അന്വേഷണത്തെ ബാധിച്ചിട്ടില്ല. കേസിന്റെ അന്വേഷണത്തില്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശം. കേസ് അവസാനിപ്പിച്ചതിന് എതിരായ വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍.

7. 2017 ഡിസംബര്‍ 23ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കേസില്‍ ബന്ധു കെ.എ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആയിരുന്നു വി.എസ്സിന്റെ ആവശ്യം. റൗഫ് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടി ആണ് എന്നതിന് തെളിവില്ലെന്നും സര്‍ക്കാര്‍

8. സീറ്റ് വിഭജനം സംബന്ധിച്ച കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഇനി ഇടപെടില്ലെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്. അവരുടെ പ്രശ്നം അവര്‍ തന്നെ പരിഹരിക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കാണ് സീറ്റ് നല്‍കിയത് എന്നും അതില്‍ കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നും പ്രതികരണം. യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും എന്നും ചെന്നിത്തല. ഇതോടെ കേരള കോണ്‍ഗ്രസിന് രണ്ടാം സീറ്റ് എന്ന ആവശ്യത്തിന് കോണ്‍ഗ്രസ് വഴങ്ങില്ലെന്ന് ഉറപ്പായി.

9. രമേശ് ചെന്നിത്തല നിലപാട് അറിയിച്ചത്, സീറ്റ് വിഭജനം സംബന്ധിച്ച് മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കാനിരിക്കെ. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് യോഗം ചേര്‍ന്നെങ്കിലും പരിഹാരം കാണാതെ പിരിയുക ആയിരുന്നു. പി.ജെ ജോസഫ് വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നത് കൊണ്ട് രണ്ട് സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാകുമെന്ന കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഇതുവരെ വഴങ്ങിയിട്ടില്ല.

10. ഇരു വിഭാഗവും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. പാര്‍ട്ടിക്ക് കിട്ടുന്ന ഏക സീറ്റില്‍ ആര് മത്സരിക്കും എന്ന കാര്യത്തില്‍ ഇതുവരെ സമന്വയമുണ്ടാക്കാന്‍ കെ.എം മാണിക്കും പി.ജെ ജോസഫിനും കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ വിജയ സാധ്യത പി.ജെ ജോസഫിന് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പാര്‍ട്ടിയുടെ നേതൃയോഗം ചേരാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം.

11. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് സി.പി.എം മത്സരിക്കും. തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളില്‍ സി.പി.എം മത്സരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ആവശ്യം. ജെ.ഡി.എസിന് ഇത്തവണ ലോക്സഭ സീറ്റ് നല്‍കേണ്ടെന്ന് തീരുമാനം. 2014ല്‍ സീറ്റ് നല്‍കിയത് പ്രത്യേക സാഹചര്യത്തില്‍ എന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. ഘടകക്ഷികള്‍ക്ക് ആര്‍ക്കും സീറ്റ് നല്‍കേണ്ടെന്നും തീരുമാനം.