ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഏറെ അറിയപ്പെടുന്ന താരമാണ് പ്രഭാസ്. ചിത്രത്തിലെ ബാഹുബലിയായിട്ടുള്ള പ്രകടനം താരത്തിന് നിരവധി ആരാധകരെയാണ് ഉണ്ടാക്കിയെടുത്തെത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാരി ചിത്രങ്ങളിലൊന്നാണ് ബാഹുബലി. ശേഷം പ്രഭാസ് പുതിയ ചിത്രം 'സഹോ'യുമായി ബന്ധപ്പെട്ട തിരക്കിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിയിരുന്നു.
തുടർന്ന് അമേരിക്കയിലെ ഒരു വിമാനത്താവളത്തിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വെെറലാകുന്നത്. അവിടെ വച്ച് പ്രഭാസിന്റെ ഒരു ആരാധുക ഫോട്ടോയെടുക്കാൻ ഒാടി വന്നു. വളരെയധികം സന്തോഷത്തോടെ എത്തിയ യുവതി പ്രഭാവിനോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ പ്രഭാസിനെ കണ്ട അവേശത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് പതുക്കെ അടിക്കുകയും ചെയ്തു.
ആരാധികയുടെ കുസൃതി കണ്ട് പ്രഭാസ് പുഞ്ചിരിക്കുകയും മുഖത്ത് തടവുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാകുന്നു. സോഷ്യൽ മീഡിയയിലൂടെ പെട്ടെന്നാണ് വീഡിയോ വെെറലായത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് സഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. റൺ രാജ റൺ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സുജിതി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.