byhand

കൊച്ചി: ബൈഹാൻഡ് എത്നിക് ഫാഷൻ ബ്രാൻഡ് ഓൺലൈൻ സ്‌റ്റോറായ www.byhand.inന്റെ ലോഞ്ചിംഗ് ചലച്ചിത്ര സംവിധായകൻ ജിസ് ജോയ് നിർവഹിച്ചു. ചലച്ചിത്രതാരം ആശ അരവിന്ദ് ആദ്യ ഓർഡർ നൽകി. കോർപ്പറേഷൻ കൗൺസിലർ മുരളീധരൻ നായർ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിച്ചു.

എത്‌നിക് ഫാഷൻ സങ്കല്‌പ്പങ്ങൾ ഇഷ്‌ടപ്പെടുന്നവർക്കായി പ്രകൃതിദത്തമായ ചേരുവകളും നിറങ്ങളും ചേർത്തൊരുക്കിയ വസ്‌ത്രങ്ങളും കരകൗശല വസ്‌തുക്കളും ബൈഹാൻഡ് ഓൺലൈൻ സ്‌റ്രോറിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും 67ലേറെ മറ്ര് രാജ്യങ്ങളിലും ലഭിക്കും. ഇന്ത്യയിലെ പ്രമുഖ കരകൗശല ഉത്‌പാദകരിൽ നിന്നും നെയ്‌ത്തുകാരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ഉത്‌പന്നങ്ങൾ മിതമായ വിലയ്‌ക്കാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.